
മലയാളികളെ തേടി വീണ്ടും ബിഗ് ടിക്കറ്റ് ഭാഗ്യം: മത്സ്യത്തൊഴിലാളിയടക്കം മൂന്ന് പേർക്ക് 35 ലക്ഷം രൂപ വീതം സമ്മാനം
ബിഗ് ടിക്കറ്റിൽ ഭാഗ്യം ഇന്ത്യക്കാരോടൊപ്പം തുടരുന്നു. പ്രതിവാര നറുക്കെടുപ്പിൽ കേരളത്തിലെ മത്സ്യത്തൊഴിലാളി സെൽവ ജോൺസൺ(45), സുൾഫിക്കർ പക്കാർക്കണ്ടപുരയ്ക്കൽ(39), എൽദോ തൊമ്പ്രായിൽ(29) എന്നിവരാണ് ഭാഗ്യദേവത കടാക്ഷിച്ചവർ. ബഷീർ പക്കാർക്കണ്ടപരയ്ക്കലിന്റെ മകനായ സുൾഫിക്കർ കഴിഞ്ഞ 10 വർഷമായി അബുദാബിയിലാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ 3 വർഷമായി 12 സുഹൃത്തുക്കളോടൊപ്പം ചേർന്ന് ഭാഗ്യപരീക്ഷണം നടത്തുന്നു. സമ്മാനത്തുക എല്ലാവർക്കും തുല്യമായി പങ്കുവയ്ക്കുമെന്ന് ഇദ്ദേഹം പറഞ്ഞു. സെൽവ ജോൺസണും അബുദാബിയിൽ കഴിഞ്ഞ 24 വർഷമായി ജോലി ചെയ്യുന്നു. എട്ട് വർഷം മുൻപാണ് 10 കൂട്ടുകാരുമായി ബിഗ് ടിക്കറ്റ് എടുക്കാൻ തുടങ്ങിയത്. സമ്മാനത്തുകയിൽ നിന്ന് തന്റെ പങ്ക് ഭാവി ജീവിതത്തിനായി നീക്കിവയ്ക്കുമെന്ന് ഇദ്ദേഹം പറഞ്ഞു. രണ്ട് വർഷം മുൻപാണ് എൽദോ ദുബായിലെത്തിയത്. ഇതിൽ പിന്നെ എല്ലാ മാസവും 10 സൂഹൃത്തുക്കളുമായി ചേർന്ന് ഭാഗ്യം പരീക്ഷിച്ചു, ഒടുവിൽ ജേതാവായി. സമ്മാനത്തുക കൂട്ടുകാരുമൊത്ത് തുല്യമായി പങ്കുവയ്ക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)