Posted By user Posted On

യുഎഇയിൽ 20 വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു; ഒ​മ്പ​തു പേ​ർ​ക്ക് പ​രി​ക്ക്​

വാ​ഇ​ബ്​ അ​ൽ ഹ​ന്ന​യി​ൽ​നി​ന്ന്​ ദി​ബ്ബ അ​ൽ ഫു​ജൈ​റ​യി​ലേ​ക്കു​ള്ള പാ​ത​യി​ൽ 20 വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​മ്പ​തു പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു. ബു​ധ​നാ​ഴ്ച​യാ​ണ്​ അ​പ​ക​ട​മു​ണ്ടാ​യ​ത്. ആ​രു​ടെ​യും പ​രി​ക്ക്​ ഗു​രു​ത​ര​​മ​ല്ലെ​ന്നാ​ണ്​ വി​വ​രം. നാ​ല്​ ട്ര​ക്കു​ക​ളും 16 മ​റ്റു വാ​ഹ​ന​ങ്ങ​ളു​മാ​ണ്​ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. അ​പ​ക​ട​ത്തെ​തു​ട​ർ​ന്ന്​ റോ​ഡി​ൽ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും സ്തം​ഭി​ച്ചു. ദി​ബ്ബ അ​ൽ ഫു​ജൈ​റ പൊ​ലീ​സ്, ട്രാ​ഫി​ക്​ ആ​ൻ​ഡ്​ പ​ട്രോ​ൾ​സ്​ വ​കു​പ്പ്, മ​സാ​ഫി കോം​പ്രി​ഹെ​ൻ​സീ​വ്​ പൊ​ലീ​സ്​ സ്റ്റേ​ഷ​ൻ, നാ​ഷ​ന​ൽ ആം​ബു​ല​ൻ​സ്​ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ടി​യ​ന്ത​ര ​സം​വി​ധാ​ന​ങ്ങ​ൾ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി.

എ​ട്ടു​പേ​ർ​ക്ക്​ ചെ​റി​യ പ​രി​ക്കും ഒ​രാ​ൾ​ക്ക്​ ഇ​ട​ത്ത​രം പ​രി​ക്കു​മാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ​രി​ക്കേ​റ്റ​വ​രെ അ​തി​വേ​ഗം ചി​കി​ത്സ​ക്കാ​യി സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി​യി​ട്ടു​ണ്ട്. അ​പ​ക​ട​സ്ഥ​ല​ത്തെ ത​ട​സ്സ​ങ്ങ​ൾ നീ​ക്കി​യ​ശേ​ഷം പി​ന്നീ​ട്​ റോ​ഡ്​ ഗ​താ​ഗ​ത​ത്തി​ന്​ തു​റ​ന്നു​കൊ​ടു​ക്കു​ക​യും ചെ​യ്തു.

കൂ​ട്ടി​യി​ടി​യു​ടെ കാ​ര​ണം ക​ണ്ടെ​ത്തു​ന്ന​തി​നും ഉ​ചി​ത​മാ​യ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നു​മാ​യി പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പ​ർ​വ​ത​നി​ര​ക​ളി​ലെ റോ​ഡു​ക​ളി​ലോ തി​ര​ക്കേ​റി​യ പ്ര​ദേ​ശ​ങ്ങ​ളി​ലോ സ​ഞ്ച​രി​ക്കു​മ്പോ​ൾ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്കാ​നും നി​ശ്ചി​ത വേ​ഗ​പ​രി​ധി​ക​ൾ പാ​ലി​ക്കാ​നും സു​ര​ക്ഷി​ത​മാ​യ അ​ക​ലം പാ​ലി​ക്കാ​നും ഫു​ജൈ​റ പൊ​ലീ​സ് ജ​ന​റ​ൽ ക​മാ​ൻ​ഡ് ഡ്രൈ​വ​ർ​മാ​രോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

റോ​ഡ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ നി​ര​വ​ധി ന​ട​പ​ടി​ക​ളും ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​നു​ക​ളും രാ​ജ്യ​ത്തു​ട​നീ​ളം അ​ധി​കൃ​ത​ർ ന​ട​പ്പി​ലാ​ക്കി​വ​രു​ന്നു​ണ്ട്. ഓ​രോ വ​ർ​ഷ​വും അ​പ​ക​ട​ങ്ങ​ളു​ടെ എ​ണ്ണം കു​റ​ഞ്ഞു​വ​രു​ന്നു​മു​ണ്ട്. അ​തേ​സ​മ​യം ക​ഴി​ഞ്ഞ​വ​ർ​ഷം അ​പ​ക​ട​മ​ര​ണ​ങ്ങ​ളു​ടെ എ​ണ്ണം അ​ൽ​പം വ​ർ​ധി​ച്ചി​രു​ന്നു. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ ‘ഓ​പ​ൺ ഡേ​റ്റ’ പ്ര​കാ​രം, ക​ഴി​ഞ്ഞ വ​ർ​ഷം ആ​കെ 384 റോ​ഡ​പ​ക​ട മ​ര​ണ​ങ്ങ​ളാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 2023ൽ ​ഇ​ത് 352 ആ​യി​രു​ന്നു. 2022ൽ 343 ​ആ​യി​രു​ന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *