
ഖത്തറിലെ ഫഹേസ് കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയം
ദോഹ: ബലിപെരുന്നാള്‍ അവധി ദിവസങ്ങളിലെ ഫഹേസ് വാഹന പരിശോധനാ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയം പ്രഖ്യാപിച്ചു. മസ്രൂവ സ്റ്റേഷന്‍ വെള്ളിയാഴ്ച (ജൂണ്‍ 6) ഒഴികെയുള്ള മറ്റ് ഈദ് അവധി ദിവസങ്ങളില്‍ (ജൂണ്‍ 7 മുതല്‍ 9) രാവിലെ എട്ട് മണിമുതല്‍ വൈകിട്ട് നാല് വരെ പ്രവര്‍ത്തിക്കും. 3.30 ഗേറ്റ് ക്ലോസ് ചെയ്യും.
മിസൈമീര്‍ സ്‌റ്റേഷന്‍ വെള്ളി, ശനി ദിവസങ്ങളില്‍ (ജൂണ്‍ 6,7) പ്രവര്‍ത്തിക്കില്ല. ജൂണ്‍ 8,9 അവധി ദിവസങ്ങളില്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് നാല് വരെ പ്രവര്‍ത്തിക്കും. ജൂണ്‍ 10 മുതല്‍ സാധാരണ സമയത്തില്‍ വാഹന പരിശോധനാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJ
Comments (0)