Posted By user Posted On

ഖത്തറില്‍ ചൂ​ട് പ​തി​യെ കൂ​ടി​ത്തു​ട​ങ്ങും; കാ​റ്റി​നും പൊ​ടി ഉ​യ​രാ​നും സാ​ധ്യ​ത

ദോ​ഹ: മേ​യ് മാ​സം പ​കു​തി​യോ​ടെ​ത്ത​ന്നെ 40 ഡി​ഗ്രി ക​ട​ന്ന ചൂ​ടി​ൽ വെ​ന്തു​രു​കു​ക​യാ​ണ് ഖ​ത്ത​ർ. മേ​യ് അ​വ​സാ​ന​ത്തോ​ടെ 46-47 ഡി​ഗ്രി വ​രെ അ​ന്ത​രീ​ക്ഷ താ​പ​നി​ല ഉ​യ​ർ​ന്നെ​ങ്കി​ലും യ​ഥാ​ർ​ഥ ഉഷ്ണ​കാ​ലം ഇ​നി വ​രാ​നി​രി​ക്കു​ന്ന​താ​ണെ​ന്ന് മു​ന്ന​റി​യി​പ്പു ന​ൽ​കു​ക​യാ​ണ് ഖ​ത്ത​ർ കാ​ലാ​വ​സ്ഥ വി​ഭാ​ഗം. ജൂ​ണി​ൽ തു​ട​ങ്ങി, ജൂ​ലൈ, ആ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ലാ​യി ചൂ​ട് അ​തി​ശ​ക്ത​മാ​യി ഉ​യ​രും.

ഈ ​വ​ർ​ഷം ജൂ​ണി​ലെ ശ​രാ​ശ​രി ​ദൈ​നം​ദി​ന താ​പ​നി​ല 34.7 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ലാ​യി​രി​ക്കും. അ​ത്യാ​വ​ശ്യം ശ​ക്ത​മാ​യ ചൂ​ടി​ലേ​ക്കാ​ണ് ഈ ​വ​ർ​ഷം നീ​ങ്ങു​ന്ന​തെ​ന്ന് ചു​രു​ക്കം. 1975ൽ ​രേ​ഖ​പ്പെ​ടു​ത്തി​യ 21 ഡി​ഗ്രി സെ​ൽ​ഷ്യ​സ് ആ​യി​രു​ന്നു ജൂ​ൺ മാ​സ​ത്തി​ൽ ഖ​ത്ത​റി​ന്റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ താ​പ​നി​ല. അ​തേ​സ​മ​യം, ഏ​റ്റ​വും ഉ​യ​ർ​ന്ന താ​പ​നി​ല 2010ൽ ​രേ​ഖ​പ്പെ​ടു​ത്തി​യ 49.1 ഡി​ഗ്രി സെ​ൽ​ഷ്യ​സ് ആ​യി​രു​ന്നു.

പൊ​ടി​പ​ട​ല​ങ്ങ​ളോ​ടു​കൂ​ടി​യ ശ​ക്ത​മാ​യ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റി​നെ​യും ഈ ​മാ​സം പ്ര​തീ​ക്ഷി​ക്കാ​മെ​ന്ന് കാ​ലാ​വ​സ്ഥാ വി​ഭാ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി. കാ​ഴ്ച കു​റ​ക്കു​ന്ന​തി​നും ക​ട​ൽ തി​ര​മാ​ല ഉ​യ​രു​ന്ന​തി​നും ഇ​ത് കാ​ര​ണ​മാ​യേ​ക്കും.അ​തി​ശ​ക്ത​മാ​യ ചൂ​ടും പൊ​ടി​പ​ട​ല​ങ്ങ​ളും കാ​ര​ണം, അ​ല​ർ​ജി​യും ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളും ഉ​ണ്ടാ​യേ​ക്കാ​മെ​ന്നും, ശാ​രീ​രി​ക പ്ര​ശ്ന​ങ്ങ​ളു​ള്ള​വ​ർ പൊ​ടി​പ​ട​ല​ങ്ങ​ളി​ൽ​നി​ന്ന് ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

മേ​യ് മാ​സ​ത്തി​ൽ​ത​ന്നെ ഖ​ത്ത​റി​ലെ അ​ന്ത​രീ​ക്ഷ താ​പ​നി​ല പ​തി​യെ ഉ​യ​ർ​ന്നു​തു​ട​ങ്ങി​യി​രു​ന്നു. അ​വ​സാ​ന ദി​വ​സ​ങ്ങ​ളി​ലെ​ത്തു​മ്പോ​ഴേ​ക്കും ഉ​ച്ച സ​മ​യ​ങ്ങ​ളി​ൽ 45-46 ഡി​ഗ്രി വ​രെ​യെ​ത്തി തു​ട​ങ്ങി. ചൂ​ട് കൂ​ടി​യ​തോ​ടെ ജൂ​ൺ ഒ​ന്ന് മു​ത​ൽ പു​റം തൊ​ഴി​ലു​ക​ളി​ൽ ഉ​ച്ച വി​ശ്ര​മ നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു. ചൊ​വ്വാ​ഴ്ച​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന താ​പ​നി​ല ഖ​ത്ത​ർ യൂ​നി​വേ​ഴ്സി​റ്റി​യി​ലും, മി​സൈ​മീ​റി​ലും (45 ഡി​ഗ്രി) റി​പ്പോ​ർ​ട്ട് ചെ​യ്തു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *