1950-കളിലെ ഖത്തർ പോലീസ്; ചിത്രം പുറത്തുവിട്ട് ആഭ്യന്തര മന്ത്രാലയം
ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ആർക്കൈവുകളിൽ നിന്ന് തിരഞ്ഞെടുത്ത ഒരു ചിത്രം മന്ത്രാലയം പങ്കുവെച്ചു. 1950 കളിൽ സൂഖ് വാഖിഫിൽ ഒരു ട്രാഫിക് പോലീസുകാരനെ കാണിക്കുന്ന ചിത്രമാണ് വെള്ളിയാഴ്ച ഔദ്യോഗിക എക്സ് അക്കൗണ്ടിൽ മന്ത്രാലയം പോസ്റ്റ് ചെയ്തത്. ബ്ലാക്ക് & വൈറ്റ് ദൃശ്യത്തിൽ പഴയ സൂഖ് വാഖിഫിന്റെ ഭാഗങ്ങളും കാണാം. ഖത്തറിന്റെ ഭൂതകാലം ചിത്രീകരിക്കുന്ന നിരവധി ചിത്രങ്ങൾ ആർക്കൈവുകളിൽ നിന്ന് പോസ്റ്റ് ചെയ്ത് വരുന്നുണ്ട്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
		
		
		
		
		
Comments (0)