
നിയമവിരുദ്ധമായി മരങ്ങൾ മുറിച്ചു കടത്താൻ ശ്രമിച്ച വ്യക്തിയെ പിടികൂടി മന്ത്രാലയം
പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, വന്യജീവി സംരക്ഷണ വകുപ്പ് വഴി, എസ്ബത്ത് അൽ ഖുറൈബിന് സമീപമുള്ള മേഖലയിൽ ഒരു വലിയ പരിശോധനാ കാമ്പയിൻ നടത്തി.
പരിശോധനയ്ക്കിടെ, നിയമവിരുദ്ധമായി മരങ്ങൾ മുറിച്ച് പ്രകൃതിദത്ത സസ്യജാലങ്ങൾക്ക് കേടുപാടുകൾ വരുത്തുന്ന ഒരാളെ അവർ പിടികൂടി. രാജ്യത്തിന്റെ പരിസ്ഥിതി സംരക്ഷണ നിയമങ്ങൾക്ക് വിരുദ്ധമായ പ്രവൃത്തിയാണ് അയാൾ ചെയ്തിരുന്നത്.
ഈ വ്യക്തിക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)