Posted By user Posted On

ഖത്തറിൽ ടൂറിസത്തിനു വമ്പൻ കുതിപ്പ്, ഗൾഫ് മേഖലയിൽ ഒന്നാം സ്ഥാനത്ത്

ടൂറിസത്തിന്റെ വളർച്ചയിൽ ഗൾഫ് മേഖലയിലെ മുൻനിര രാജ്യമായി ഖത്തർ മാറിയിരിക്കുന്നുവെന്നു വ്യക്തമാക്കി ഹോട്ടൽ റൂം നൈറ്റുകൾ ബുക്ക് ചെയ്‌തതിൽ ഏറ്റവും ഉയർന്ന വർധനവ് രേഖപ്പെടുത്തി. ഈ മുന്നേറ്റം നിലനിർത്താൻ, കൂടുതൽ മികച്ച ടൂറിസം ഡെസ്റ്റിനേഷനായി മാറുന്നതിനായി ഖത്തർ പുതിയ ബീച്ച് ഏരിയകൾ നിർമ്മിക്കുന്നു. സന്ദർശകരുടെ എണ്ണം വർദ്ധിപ്പിക്കുക എന്നതിനു പകരം, രാജ്യത്ത് കൂടുതൽ താമസിക്കുകയും കൂടുതൽ സമയം ചെലവഴിക്കുകയും ചെയ്യുന്ന വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിലാണ് ഖത്തർ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഖത്തർ ഇക്കണോമിക് ഫോറത്തിൽ സംസാരിച്ച ഖത്തർ ടൂറിസം ചെയർമാൻ സാദ് ബിൻ അലി അൽ ഖർജി പറഞ്ഞു, 2024-ൽ രാജ്യത്ത് അഞ്ച് ദശലക്ഷം സന്ദർശകരുണ്ടായിരുന്നു, 2023 നെ അപേക്ഷിച്ച് 25% വർധനവാണിത്. ഏറ്റവും പ്രധാനമായി, ഖത്തർ ആദ്യമായി 10 ദശലക്ഷത്തിലധികം ഹോട്ടൽ റൂം നൈറ്റുകൾ രേഖപ്പെടുത്തി. ടൂറിസം സമ്പദ്‌വ്യവസ്ഥയിൽ ചെലുത്തുന്ന സ്വാധീനം ഇതിൽ നിന്നും വ്യക്തമാണ്.

ഹോട്ടൽ സ്റ്റേകളിൽ ഖത്തർ 22% വളർച്ച കൈവരിച്ചു, ദുബായ്, സൗദി അറേബ്യ എന്നിവയേക്കാൾ കൂടുതലാണിത്. അബുദാബിയും കുവൈത്തും 10%, 8% വളർച്ചയോടെ തൊട്ടുപിന്നിലുണ്ട്. സന്ദർശകർ കൂടുതൽ സമയം താമസിക്കാനും രാജ്യത്തുള്ള ബീച്ചുകൾ, അഡ്വെഞ്ചർ, ഫാമിലി ഫ്രണ്ട്ലി ആക്റ്റിവിറ്റികൾ എന്നിവ ആസ്വദിക്കാനും സഹായിക്കുക എന്നതാണ് ലക്ഷ്യമെന്ന് അൽ ഖർജി പറഞ്ഞു

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *