
മെട്രാഷില്‍ പുതിയ മാറ്റം; വിസ അപേക്ഷകള്‍ കൂടുതല്‍ ലളിതമാക്കി
ദോഹ: ഖത്തറില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ സേവനങ്ങള്‍ കൂടുതല്‍ ലളിതമാക്കി. മെട്രാഷിലൂടെ വിസ സേവനങ്ങള്‍ എളുപ്പത്തിലും ലളിതവുമായി ലഭ്യമാകുമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിസയ്ക്കുള്ള അപേക്ഷകള്‍ മെട്രാഷിലൂടെ നല്‍കാന്‍ കഴിയും. കപ്പലുകള്‍, ഫാമുകള്‍, റാഞ്ചസ് എന്നിവയുടെ ഓണര്‍ഷിപ്പിനും മെട്രാഷിലൂടെ അപേക്ഷിക്കാം.
അതിനായി ചെയ്യേണ്ടത് ഇത്രമാത്രം:
- മെട്രാഷ് തുറക്കുക.
- വര്‍ക്ക് വിസ സര്‍വീസസ് എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
- തുടര്‍ന്ന് വിസ എന്ന ഓപ്ഷനില്‍ സബ്മിറ്റ് ആപ്ലിക്കേഷന്‍
- തുടര്‍ന്ന് ലഭിക്കുന്ന ടാബില്‍ ആവശ്യാനുസരണം സേവനം തിരിഞ്ഞെടുക്കാം
- സര്‍വീസ് ടൈപ്പ് സെലക്ട് ചെയ്യുക
- പുതിയ ആപ്ലിക്കേഷനായി റിക്വസ്റ്റ് ചെയ്യുക
- അനുബന്ധ രേഖകള്‍ നല്‍കി വിശദാംശങ്ങള്‍ പൂരിപ്പിക്കുക
ഇത്രയും നടപടികള്‍ പൂര്‍ത്തിയാക്കി വര്‍ക്ക് വിസയ്ക്കുള്ള അപേക്ഷകള്‍ വേഗത്തില്‍ സമര്‍പ്പിക്കാനാവും.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)