
മെട്രാഷില്‍ നിന്നെന്ന വ്യാജേന മെസേജുകള്‍ കിട്ടും; ജാഗ്രത വേണമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം
ദോഹ: ഖത്തറില്‍ വ്യാജ മെസേജുകള്‍ക്കെതിരെ പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി ആഭ്യന്തര മന്ത്രാലയം. സര്‍ക്കാര്‍ സേവനങ്ങൡ നിന്നെന്ന വ്യാജേന രാജ്യത്തെ താമസക്കാര്‍ക്ക് വ്യാപകമായി വ്യാജ മെസേജുകള്‍ ലഭിക്കുന്ന സാഹചര്യത്തിലാണ് മന്ത്രാലയം നിര്‍ദേശം ആവര്‍ത്തിച്ചത്. ഇത്തരം വ്യാജ സന്ദേശങ്ങള്‍ക്ക് മറുപടി നല്കുന്നതോ മെസേജുകളിലൂടെയുള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നതോ ഒഴിവാക്കണം. സൈബര്‍ കുറ്റകൃത്യങ്ങളില്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)