
വിട്ടുമാറാത്ത രോഗങ്ങളുള്ള നിര്‍ധനര്‍ക്ക് സൗജന്യ ചികിത്സയുമായി യുഎഇയിലെ ഈ എമിറേറ്റ്
വിട്ടുമാറാത്ത രോഗങ്ങളുള്ള നിര്‍ധനര്‍ക്ക് ഇതാ ഒരു ആശ്വാസവാര്‍ത്ത. സൗജന്യ ചികിത്സ പ്രഖ്യാപിച്ച് അബുദാബി. ചികിത്സാ ചെലവ് വഹിക്കാൻ കഴിയാത്തവർക്ക് ലൈഫ് എൻഡോവ്മെന്റ് കാംപെയ്ൻ വഴി വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതാണ് പദ്ധതി. ഇതിനായി 100 കോടി ദിർഹത്തിന്റെ ഹെൽത്ത് കെയർ എൻഡോവ്മെന്റിന് അബുദാബി രൂപം നൽകി. വിട്ടുമാറാത്ത രോഗങ്ങളുള്ള നിർധനരായ രോഗികൾക്ക് ഏറെ പ്രതീക്ഷ പകരുന്നതാണ് പുതിയ കാംപെയ്ൻ. ചെലവ് താങ്ങാനാകാതെ ചികിത്സ നിർത്തിയവർക്കും പദ്ധതി വഴി ഉയർന്ന നിലവാരമുള്ള ആരോഗ്യപരിരക്ഷ ലഭ്യമാക്കാന്‍ സാധിക്കും എൻഡോവ്മെന്‍റ്സ് ആൻഡ് മൈനേഴ്സ് ഫണ്ട് അതോറിറ്റിയും (ഔഖാഫ് അബുദാബി) അബുദാബി ആരോഗ്യവകുപ്പും സഹകരിച്ചാണ് പദ്ധതി (വിത്ത് യു ഫോർ ലൈഫ്) നടപ്പാക്കുക. നിർധനരുടെ ചികിത്സാ ചെലവുകൾക്ക് എൻഡോവ്മെന്‍റിലൂടെ എമിറേറ്റ്സ് റെഡ് ക്രസന്‍റ്, അതോറിറ്റി ഓഫ് സോഷ്യൽ കോൺട്രിബ്യൂഷൻ (മആൻ) എന്നിവ വഴി സംഭാവന സ്വീകരിക്കും. കൂടാതെ, ആരോഗ്യസംരക്ഷണ സേവനങ്ങളുടെ വികസനം, മരുന്ന്, രോഗികൾക്ക് മാനസിക പിന്തുണ എന്നിവയ്ക്കായും സഹായം സ്വീകരിക്കും. യുഎഇയുടെ മാനുഷിക മുഖമാണ് പദ്ധതി ചൂണ്ടിക്കാട്ടുന്നതെന്ന് അതോറിറ്റി ഓഫ് സോഷ്യൽ കോൺട്രിബ്യൂഷൻ (ഔഖാഫ് അബുദാബി) ഡയറക്ടർ ജനറൽ ഫഹദ് അബ്ദുൽ ഖാദർ അൽ ഖാസിം പറഞ്ഞു. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് പദ്ധതി പ്രഖ്യാപിച്ചത്. സമൂഹ വർഷാചരണത്തിന്റെ (ഇയർ ഓഫ് കമ്യൂണിറ്റി) ഭാഗമാണ് ഈ പദ്ധതി. വ്യക്തികളെ ശാക്തീകരിക്കുന്നതിനും അവരുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമുള്ള യുഎഇയുടെ കാഴ്ചപ്പാടാണ് ഇതിലൂടെ പ്രതിഫലിപ്പിക്കുന്നതെന്ന് അബുദാബി ആരോഗ്യ വകുപ്പ് അണ്ടർ സെക്രട്ടറി ഡോ. നൂറ അൽ ഗെയ്തി പറഞ്ഞു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)