
ശക്തമായ പൊടിക്കാറ്റ് വീണ്ടും; ജാഗ്രതാ നിര്‍ദേശവുമായി ഖത്തര്‍ തൊഴില്‍ മന്ത്രാലയം
ദോഹ: ഖത്തറിലുടനീളം വീണ്ടും ശക്തമായ പൊടിക്കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ തൊഴില്‍മന്ത്രാലയം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. എല്ലാ സ്ഥാപനങ്ങളും തൊഴില്‍പരമായ ആരോഗ്യ-സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് മന്ത്രാലയം ആഹ്വാനം ചെയ്തു. ജോലി സമയത്ത് തൊഴിലാളികളെ സംരക്ഷിക്കുന്നതിനുള്ള സംരക്ഷണ നടപടികള്‍ നടപ്പിലാക്കേണ്ടതിന്റെ പ്രാധാന്യവും മന്ത്രാലയം വ്യക്തമാക്കി. പ്രത്യേകിച്ച് പുറംജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ക്ക് സംരക്ഷണമൊരുക്കണം. അസാധാരണമായ കാലാവസ്ഥയുടെ പ്രത്യാഘാതങ്ങള്‍ തൊഴിലാളികളില്‍ ലഘൂകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നിര്‍ദേശം. തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിന് തൊഴിലുടമകള്‍ക്ക് കൂടുതല്‍ ജാഗ്രതയും തയ്യാറെടുപ്പും ആവശ്യമാണെന്നും മന്ത്രാലയം വ്യക്തമാക്കി. അറേബ്യന്‍ ഉപദ്വീപില്‍ നിലവില്‍ അനുഭവപ്പെടുന്ന പൊടിക്കാറ്റുകള്‍ വരും മണിക്കൂറുകളില്‍ ഖത്തറിനെ ബാധിക്കുമെന്നാണ് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)