
‘അമ്മയേക്കാൾ വലിയ പോരാളി മറ്റാരുമില്ല’, വൈറലായി ഖത്തർ എയർവേസ് പങ്കുവെച്ച വീഡിയോ, വ്യത്യസ്തമായ മാതൃദിനാഘോഷം
ദോഹ: വ്യത്യസ്തമായ രീതിയിൽ മാതൃദിനം ആഘോഷിച്ച് ഖത്തർ എയർവേസ്. ‘ഇതിലും വലിയ ആശംസ കാർഡുണ്ടെങ്കിൽ പറയൂ’ എന്ന തലക്കെട്ടോടു കൂടി ഖത്തർ എയർവേസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ആറ് സെക്കൻഡ് ദൈർഘ്യമുള്ള കമ്പ്യൂട്ടർ നിർമ്മിത വീഡിയോ ആദ്യ ഒരു മണിക്കൂറിനുള്ളിൽ തന്നെ 276,000-ത്തിലധികം പേരാണ് കണ്ടത്. ഖത്തർ എയർവേസ് വിമാനത്തിന്റെ ബോഡിയിൽ എഴുതിയ “അമ്മേ, ഞാൻ നിന്നെ സ്നേഹിക്കുന്നു” എന്ന വാക്കുകൾക്കൊപ്പം ഒരു കുട്ടി അമ്മയെ ആലിംഗനം ചെയ്യുന്ന ദൃശ്യങ്ങളാണ് പങ്കുവെച്ചത്. വിഡിയോ നിമിഷ ങ്ങൾക്കകം തന്നെ വൈറലായി. ഡിസംബറിൽ ക്രിസ്തുമസിനോടനുബന്ധിച്ച് തിളങ്ങുന്ന ലൈറ്റുകൾ കൊണ്ട് വിമാനം അലങ്കരിച്ചതിന്റെ സമാനമായ കമ്പ്യൂട്ടർ നിർമ്മിത വീഡിയോ എയർലൈൻ മുമ്പ് പങ്കുവെച്ചിരുന്നു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)