
ചൈനയില്‍ നിന്നുള്ള ഇറക്കുമതി ഇനി എളുപ്പമാകില്ല; ഖത്തറില്‍ ചില ചൈനീസ് വസ്തുക്കളുടെ ഇറക്കുമതിക്ക് ആന്റി ഡംബിംഗ് തീരുവ ചുമത്താന്‍ തീരുമാനം
ദോഹ: ഖത്തറില്‍ ചില ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് ആന്റി-ഡമ്പിംഗ് തീരുവ ചുമത്താന്‍ തീരുമാനം. ദശീയ സമ്പദ്വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനും പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ സംരക്ഷിക്കുന്നതിനുമുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് നടപടി.
ചൈനയില്‍ നിര്‍മിക്കുന്നതോ, ചൈനയില്‍ നിന്ന് കയറ്റുമതി ചെയ്യുന്നതോ ആയ 1000 വോള്‍ട്ടില്‍ കൂടാത്ത വൈദ്യുത വോള്‍ട്ടേജുള്ള ഇല്കട്രിക്കല്‍ കണക്ഷനുകള്‍, സ്വിച്ചുകള്‍, പ്ലഗുകള്‍, സോക്കറ്റുകള്‍ എന്നിവയ്ക്ക് ഖത്തറില്‍ ഇറക്കുമതി ചെയ്യുമ്പോള്‍ അന്തിമ ആന്റി-ഡമ്പിംഗ് തീരുവ ചുമത്തും. വാണിജ്യ വ്യവസായ മന്ത്രാലയം ഇതുസംബന്ധിച്ച 2025ലെ പ്രമേയം (19) നമ്പര്‍ പുറപ്പെടുവിച്ചു.
ദേശീയ ഉല്‍പ്പന്നങ്ങളെ ബാധിക്കുന്ന തരത്തിലുള്ള ഇറക്കുമതി തടയുക, സുസ്ഥിരമായ ബിസിനസ് അന്തരീക്ഷം സൃഷ്ടിക്കുക എന്നിവ ലക്ഷ്യമിട്ടാണ് തീരുമാനം. തീരുമാനം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച തീയതി മുതല്‍ പ്രാബല്യത്തില്‍ വരും. 2029 സെപ്തംബര്‍ 25 വരെ തീരുമാനം പ്രബല്യത്തില്‍ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)