Posted By user Posted On

എൽഐസി പ്രീമിയം ഇനി വാട്‌സ്ആപ്പിലൂടെ; പുതിയ ഫീച്ചർ എറ്റെടുത്ത് ഉപയോക്താക്കൾ

സാധാരണക്കാർക്ക് അനുയോജ്യമായ ഒട്ടനവിധി പോളികളുള്ള ഒരു പൊതുമേഖല ഇൻഷുറൻസ് കമ്പനിയാണ് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അഥവാ എൽഐസി. ഒട്ടുമിക്ക് എല്ലാ ഇന്ത്യക്കാർക്കും തന്നെ ഒരു എൽഐസി പോളിസി എങ്കിലും ഉണ്ടാകും. എന്നാൽ രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് സ്ഥാപനമായ എൽഐസി പലപ്പോഴും മേഖലയിലെ ട്രെൻഡുകൾ ഉൾക്കൊള്ളുന്നതിൽ വിമുഖത കാണിക്കുന്നുവെന്ന് പരക്കേ ആക്ഷേപമുണ്ടായിരുന്നു. എന്നാൽ ഇന്നു കാര്യങ്ങൾ മാറിക്കഴിഞ്ഞു. പലപ്പോഴും ട്രെൻഡുകൾ സൃഷ്ടിക്കുന്നതു തന്നെ എൽഐസി ആണ്.
പോളിസി ഉടമകൾക്ക് വാട്‌സ്ആപ്പിലൂടെ തന്നെ പ്രീമിയം അടയ്ക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുകയാണ് എൽഐസി. പലപ്പോഴും ആളുകൾ തിരക്കുകൾക്കിടിയിൽ എൽഐസി പ്രീമിയങ്ങൾ വിട്ടുപോകാറുണ്ട്. സമയത്ത് പ്രീമിയം അടച്ചില്ലെങ്കിൽ പോളിസികൾ പ്രവർത്തനരഹിതമാകുമെന്നു നിങ്ങൾക്ക് അറിയാമല്ലോ? എൽഐസി സൈറ്റിൽ കയറിയോ, ശാഖകൾ സന്ദർശിച്ചോ പ്രീമിയം അടയ്ക്കാനുള്ള ബുദ്ധിമുട്ട് പലപ്പോഴും ഉപയോക്താക്കൾ പറയുന്നു. ഇതിനൊരുപരിഹാരം കൂടിയാണ് എൽഐസിയുടെ പുതിയ ചുവടുവയ്പ്പ.

വാട്‌സ്ആപ്പ് പ്രീമിയം പേയ്‌മെന്റ് സേവനങ്ങൾക്കായി എൽഐസി ‘8976862090’ എന്ന ഒരു നമ്പർ ആക്ടീവ് ആക്കിയിട്ടുണ്ട്. ഈ നമ്പറിലേയ്ക്ക് നിങ്ങൾ പോളിസിയിൽ രജിസ്റ്റർ ചെയ്ത നമ്പറിൽ നിന്ന് ഒരു വാട്‌സ്ആപ്പ് മെസേജ് അയക്കുക. ഇതോടെ നിങ്ങളുടെ പോളിസിയും, പേയ്‌മെന്റ് വിവരങ്ങളും ലഭ്യമാകും. കൂടെ യുപിഐ വഴി പണം അടയ്ക്കുന്നതിനുള്ള ഒരു മാർഗവും തുറക്കും. ഈ ഓപ്ഷൻ എൽഐസി ഉപഭോക്താക്കൾക്ക് പ്രീമിയം ഓൺലൈനായി അടയ്ക്കാൻ സഹായിക്കും.

8976862090 എന്ന നമ്പറിൽ നിങ്ങളുടെ നമ്പറിൽ നിന്ന് ‘Hi’ എന്നാണ് അയയ്‌ക്കേണ്ടത്. ഇതോടെ എൽഐസി ബോട്ട് ആക്ടീവ് ആകും. തുടർന്ന് ലഭ്യമായ ഓപ്ഷനുകൾ നിങ്ങൾക്കു മുന്നിൽ പ്രത്യക്ഷപ്പെടും. ഇതിൽ നിന്ന് നിങ്ങൾക്ക് ആവശ്യമായ ഓപ്ഷൻ ലഭിക്കും. പേയ്‌മെന്റ് ഓപ്ഷൻ തെരഞ്ഞെടുത്ത ശേഷം പോളിസി നമ്പർ നൽകണം. ഇതോടെ നിങ്ങളുടെ പ്രീമിയം തുകയും നികുതിയും കാണാൻ സാധിക്കും. കൂടെ ലഭിക്കുന്ന ലിങ്ക് വഴി പേയ്‌മെന്റ് പൂർത്തിയാക്കാം.

പേയ്‌മെന്റ് പൂർത്തിയായ സന്ദേശം നിങ്ങളുടെ രജിസ്‌ട്രേഡ് നമ്പറിലും, ഇ- മെയിലിലും ലഭിക്കും. പോളിസി പ്രീമിയം പേയ്‌മെന്റുകൾക്കു പുറമേ പ്രീമിയം കുടിശിക, ബോണസ് വിവരങ്ങൾ, പോളിസി സ്റ്റാറ്റസ്, ലോൺ യോഗ്യത ക്വട്ടേഷൻ, ലോൺ തിരിച്ചടവ് ക്വട്ടേഷൻ, ലോൺ പലിശ കുടിശിക, പ്രീമിയം അടച്ച സർട്ടിഫിക്കറ്റ്, ULIP – യൂണിറ്റുകളുടെ സ്റ്റേറ്റ്‌മെന്റ്, എൽഐസി സേവന ലിങ്കുകൾ, സേവനങ്ങൾ തെരഞ്ഞെടുക്കൽ/ ഒഴിവാക്കൽ സേവനങ്ങൾക്കും വാട്‌സ്ആപ്പ് ബോട്ട് ഉപയോഗിക്കാവുന്നതാണ്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *