
ഗള്‍ഫില്‍ സ്വന്തമായി സ്ഥാപനം, തട്ടിയത് മൂന്നുകോടി രൂപ; പോലീസ് വലയിലായി മലയാളികളായ യുവാവും മാതാവും
https://www.pravasivarthakal.in/2025/05/09/kuwait-133/ഒമാനില്‍ സ്വകാര്യ സ്ഥാപനമുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കോടികള്‍ തട്ടിയ മലയാളികളായ യുവാവിനും മാതാവിനുമെതിരെ പരാതി. ഒമാനിൽ ഇറക്കുമതി, കയറ്റുമതി ലൈസൻസുള്ള സ്വകാര്യ സ്ഥാപനം നടത്തുന്നയാളാണെന്ന് ഇവര്‍ പറഞ്ഞ് വിശ്വസിപ്പിച്ച് ചേലക്കാട് സ്വദേശിയുടെ 3,12,45,980 രൂപ വാങ്ങി വഞ്ചിച്ചെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തില്‍ തലശ്ശേരി സ്വദേശിക്കും മാതാവിനും എതിരെ പോലീസ് കേസെടുത്തു. 2023 ഒക്ടോബർ മുതൽ പല ഘട്ടങ്ങളിലായി പണം വാങ്ങി വഞ്ചിച്ചെന്നാണ് ചേലക്കാട്ടെ പോലേരി ഹൗസിൽ ഷാനവാസിന്റെ പരാതി. തലശ്ശേരി നീർവേലി അൽഫജർ കണ്ടംകുന്ന് നല്ലക്കണ്ടി റഷാദ് (32), മാതാവ് സൈനബ (53) എന്നിവർക്കെതിരെ കോടതിയിൽ നൽകിയ ഹർജി പ്രകാരമാണ് കേസെടുത്തത്. പരാതിക്കാരൻ ഷാനവാസിനെ വിദേശത്ത് കേസിൽ കുടുക്കിയതായും പരാതിയിലുണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)