
കുവൈറ്റിൽ കനത്ത പൊടിക്കാറ്റ്; വിമാനങ്ങൾ വഴിതിരിച്ചുവിട്ടു
കുവൈറ്റിൽ ശക്തമായ പൊടിക്കാറ്റും അസാധാരണ കാലാവസ്ഥയെയും തുടർന്ന് രാജ്യത്തേക്കുള്ള വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ചിലത് സൗദിയിലെ ദമാമിലേക്കും, പ്രതികൂല കാലാവസ്ഥയെ തുടർന്ന് അബുദാബിയിൽ നിന്ന് റിയാദിലേക്കുള്ള ഇത്തിഹാദ് എയർവെയ്സ് വിമാനം ബഹ്റൈനിലേക്കും വഴിതിരിച്ചുവിട്ടു. കനത്ത പൊടിക്കാറ്റിനെ തുടർന്ന് ദൃശ്യപരത 300 മീറ്ററിൽ താഴെയായിരുന്നു. ദൃശ്യപരത 1,000 മീറ്ററിൽ താഴെയായും ചില പ്രദേശങ്ങളിൽ പൂജ്യമായും കുറഞ്ഞു. മണിക്കൂറിൽ 70 കിലോമീറ്ററിൽ കൂടുതൽ വേഗത്തിൽ പൊടിക്കാറ്റ് വീശി. ഞായറാഴ്ച രാത്രിയാണ് കുവൈത്തിൽ അസാധാരണ കാലാവസ്ഥ രൂപപ്പെട്ടത്. ഈജിപ്തിലെ അസ്യൂത്ത്, കയ്റോ വിമാനത്താവളത്തിൽ നിന്നുള്ള വിമാനങ്ങൾ ദമാം വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ടു. ഡൽഹി-കുവൈത്ത് ഇൻഡിഗോ വിമാനവും ദമാം എയർപോർട്ടിലേക്ക് വഴിതിരിച്ചുവിട്ടു. അതേസമയം, ഇന്നലെ രാത്രി അഹമ്മദാബാദിൽ നിന്നുള്ള ഇൻഡിഗോ വിമാനം കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)