
ഖത്തറില്‍ പെട്രോള്‍, ഡീസല്‍ വില കുറച്ചു
ദോഹ: ഖത്തറില്‍ മെയ് മാസത്തില്‍ ഇന്ധനവില ഖത്തര്‍ എനര്‍ജി പ്രഖ്യാപിച്ചു. ഏപ്രില്‍ മാസത്തേതിനേക്കാള്‍ പെട്രോള്‍-ഡീസല്‍ വില കുറച്ചു.
സൂപ്പര്‍ ഗ്രേഡ് പെട്രോളിന്(super 95) 1.95 ഖത്തര്‍ റിയാലാണ് നിരക്ക്. ഏപ്രിലില്‍ 2.05 റിയാലായിരുന്നു വില. അതേസമയം, പ്രീമിയം ഗ്രേഡ് (91 premium) പെട്രോളിന് ഏപ്രിലില്‍ 2 റിയാലായിരുന്നു, മെയ് മാസത്തില്‍ 1.90 റിയാലായി വില കുറച്ചു.
ഡീസലിന്റെ വിലയും കുറച്ചിട്ടുണ്ട്. മെയ് മാസത്തില്‍ ഡീസല്‍ ലിറ്ററിന് 1.95 റിയാല്‍ ഈടാക്കും. ഏപ്രില്‍ മാസത്തില്‍ 2.05 റിയാലായിരുന്നു.
2017 സെപ്റ്റംബര്‍ മുതല്‍ ഖത്തര്‍ എനര്‍ജിയാണ് രാജ്യത്തെ പ്രതിമാസ ഇന്ധന വില പ്രഖ്യാപിക്കുന്നത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)