ഖത്തറിൽ വേനൽ കടുക്കുന്നു
ദോഹ: ഖത്തറിൽ വേനൽ കടുക്കുന്നു. വിവിധ പ്രദേശങ്ങളിൽ പകൽ താപനില 40 ഡിഗ്രി സെൽഷ്യസ് കടന്നു. വരും ദിനങ്ങളിൽ ഇനിയും ചുടേറുമെന്ന് കാലാവസ്ഥാ വകുപ്പ്.വെള്ളിയാഴ്ച ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയത് അബു സമ്രയിലാണ്-42 ഡിഗ്രി സെൽഷ്യസ്. ദോഹ നഗരത്തിൽ കൂടിയ താപനില 36 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 25 ഡിഗ്രി സെൽഷ്യസുമായിരുന്നു. അൽ വക്ര, മിസൈദ്, അൽഖോർ, അൽ റുവൈസ്, ദുഖാൻ എന്നിവിടങ്ങളിലും പകൽ ചൂടേറി തുടങ്ങി.വേനൽചൂടിൽ തളരാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നത് വേനൽക്കാല രോഗങ്ങളെ പ്രതിരോധിക്കാൻ സഹായകമാകുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
		
		
		
		
		
Comments (0)