ബുധനാഴ്ച വരെ മൂടല്‍മഞ്ഞിന് സാധ്യത; ഖത്തറില്‍ കാലാവസ്ഥ മുന്നറിയിപ്പ്
ദോഹ: ഖത്തറില്‍ കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായി മൂടല്‍മഞ്ഞിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. നവംബര്‍ 4 തിങ്കളാഴ്ച മുതല്‍ നവംബര്‍ 6 ബുധനാഴ്ച വരെ വിവിധ പ്രദേശങ്ങളില്‍ മൂടൽ മഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. പ്രത്യേകിച്ച് രാത്രിയും രാവിലെയും ദൂരക്കാഴ്‌ച രണ്ടു കിലോമീറ്റർ വരെ കുറയാൻ സാധ്യതയുള്ളതിനാൽ ഡ്രൈവർമാർ റോഡുകളിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ദൂരക്കാഴ്ച കുറയുന്നതിനാൽ ആവശ്യമായ മുൻകരുതലുകളും സ്വീകരിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ
		
		
		
		
		
Comments (0)