ബിഗ് ടിക്കറ്റ്: 15 മില്യൺ ദിർഹം നേടാം, കൂടാതെ ദിവസവും 50,000 ദിർഹം വീതം സ്വന്തമാക്കാം, എങ്ങനെയെന്നോ?
ബിഗ് ടിക്കറ്റിലൂടെ ഉപയോക്താക്കൾക്ക് ഈ മാസം സ്വന്തമാക്കാം 15 മില്യൺ ദിർഹം. ക്യാഷ് പ്രൈസ് ടിക്കറ്റുകൾ വാങ്ങുന്നവർക്ക് തൊട്ടടുത്ത ദിവസം തന്നെ ഇലക്ട്രോണിക് ഡ്രോയുടെ ഭാഗമാകാം. ഇതിൽ നിന്നും ഒരു ഭാഗ്യശാലി നേടുക 50,000 ദിർഹം. 15 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസിന് പുറമെ പത്ത് ഉപയോക്താക്കൾക്ക് സെപ്റ്റംബർ മൂന്നിന് നടക്കുന്ന ലൈവ് ഡ്രോയിൽ 100,00 ദിർഹം വീതം നേടാം. കൂടാതെ ഡ്രീം കാർ ടിക്കറ്റിലൂടെ സമ്മാനമായി നേടാനാകുക ഒരു പുതുപുത്തൻ റേഞ്ച് റോവർ വെലാർ. ഏകദേശം 325,000 ദിർഹമാണ് വില. ടിക്കറ്റിന് വെറും 150 ദിർഹം മാത്രം മുടക്കിയാൽ മതി. ക്യാഷ് പ്രൈസ് ടിക്കറ്റുകളെപ്പോലെ തന്നെ രണ്ട് ഡ്രീം കാർ ടിക്കറ്റെടുക്കുന്നവർക്ക് ഒരു ടിക്കറ്റ് സൗജന്യമാണ്.
ദിവസേനയുള്ള ഇലക്ട്രോണിക് ഡ്രോയിൽ ബിഗ് ടിക്കറ്റ് ഉപയോക്താക്കൾക്ക് പങ്കെടുക്കാം. ഇതിലൂടെ 50,000 ദിർഹം നേടാം. മൊത്തം 1,550,000 ദിർഹത്തിന്റെ സമ്മാനമാണ് ദിവസേന ഇ-ഡ്രോ വഴി നൽകുന്നത്. മൊത്തം 31 പേർക്ക് വിജയികളുമാകാം. ഓഗസ്റ്റ് മൂന്നിന് ഉച്ചയ്ക്ക് 2.30ന് ആണ് ലൈവ് ഡ്രോ. ബിഗ് ടിക്കറ്റ് ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ഡ്രോ കാണാം. ബുഷ്റയുടെ ബിഗ് ക്വസ്റ്റൻ സെഗ്മെന്റിൽ പങ്കെടുക്കുന്നവരിൽ നിന്നും രണ്ടു പേർക്ക് ഒരു ടിക്കറ്റും ഒരു ഡ്രീം കാർ ടിക്കറ്റും നേടാനുമാകും. ടിക്കറ്റുകൾ ഓൺലൈനായി www.bigticket.ae എന്ന വെബ്സൈറ്റിലും സയദ് ഇന്റർനാഷണൽ എയർപോർട്ട്, അൽ എയ്ൻ എയർപ്പോർട്ട് എന്നിവിടങ്ങളിലെ ഇൻസ്റ്റോർ കൗണ്ടറുകളിലും ലഭ്യമാണ്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BoqvZkd4Quc10R39SDGNhh
		
		
		
		
		
Comments (0)