വീണ്ടും കരുത്ത് കാണിച്ചു ഖത്തർ പാസ്പോർട്ട്
ദോഹ: ഖത്തർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഹെൻലി പാസ്പോർട്ട് സൂചികയിൽ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ പട്ടികയിൽ മികച്ച പ്രകടനവുമായി ഖത്തർ 46ാം റാങ്കിലെത്തി. മുൻവർഷം ഇത് 55ാം സ്ഥാനത്തായിരുന്നുവെങ്കിൽ കൂടുതൽ സ്ഥാനം മെച്ചപ്പെടുത്തിയാണ് ഏറ്റവും മികച്ച റാങ്കിലെത്തിയത്. ഖത്തർ പാസ്പോർട്ട് ഉള്ളവർക്ക് വിസയില്ലാതെ യാത്രചെയ്യാൻ കഴിയുന്ന രാജ്യങ്ങളുടെ എണ്ണം 107ലെത്തിയതാണ് ആഗോള പട്ടികയിലെ കുതിപ്പിന് കാരണമായത് . ഹെൻലി ഇൻഡ്ക്സ് നിലവിൽവന്ന 2006ൽ ഖത്തറിന്റെ സ്ഥാനം  60 ആയിരുന്നു . പിന്നീട് നടത്തിയ കുതിപ്പിനൊടുവിലാണ് 46ലെത്തുന്നത്. ഇന്റർനാഷനൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (അയാട്ട) നൽകിയ രേഖകളിൽനിന്നാണ് ഹെൻലി ഏറ്റവും ശക്തമായ പാസ്പോർട്ടുകൾ തിരഞ്ഞെടുക്കുന്നത്. പട്ടികയിൽ ഒന്നാമത് സിംഗപ്പൂർ പാസ്പോർട്ടാണ് . 195 രാജ്യങ്ങളിലേക്ക് സിംഗപ്പൂർ പാസ്പോർട്ടുമായി വിസ ഫ്രീയായി യാത്ര ചെയ്യാൻ കഴിയും. 192 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ കഴിയുന്ന പാസ്പോർട്ടുമായി ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, സ്പെയിൻ എന്നീ രാജ്യങ്ങൾ രണ്ടാം സ്ഥാനത്തും . ഓസ്ട്രിയ, ഫിൻലൻഡ്, അയർലൻഡ്, ലക്സംബർഗ്, നെതർലൻഡ്സ്, ദക്ഷിണ കൊറിയ, സ്വീഡൻ രാജ്യങ്ങൾ മൂന്നാം സ്ഥാനവും നിലനിർത്തി. ഗൾഫ് മേഖലയിൽനിന്ന് 185 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്രാനുമതിയുള്ള യു.എ.ഇ പാസ്പോർട്ട് ഒമ്പതാം സ്ഥാനത്താണ്. കുവൈത്ത് 49 (99 വിസ ഫ്രീ രാജ്യങ്ങൾ), സൗദി അറേബ്യ 56 (88 വിസ ഫ്രീ), ബഹ്റൈൻ 57 (87 വിസ ഫ്രീ എൻട്രി), ഒമാൻ 58 (86 വിസ ഫ്രീ എൻട്രി) എന്നിങ്ങനെയാണ് മറ്റു ഗൾഫ് രാജ്യങ്ങളുടെ റാങ്കിങ് നില.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BoqvZkd4Quc10R39SDGNhh
		
		
		
		
		
Comments (0)