ഖത്തറിലെ വെസ്റ്റ്ബേയിൽ തീപിടിത്തം; ആളപായമില്ല
ദോഹ: ഖത്തറിലെ ബഹുനില പാർപ്പിട സമുച്ചയത്തിൽ തീപിടിത്തം. ഞായറാഴ്ച ഉച്ചയോടെയുണ്ടായ തീപിടിത്തത്തിൽ ആളപായമില്ലെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സിവിൽ ഡിഫൻസിനു കീഴിൽ വിവിധ സുരക്ഷാ സേനകൾ ചേർന്ന് അടിയന്തര ഇടപെടലിലൂടെ തീ അണച്ച്, നിയന്ത്രണ വിധേയമാക്കി. സംഭവത്തിൽ ആർക്കും പരിക്കില്ലെന്ന് മന്ത്രാലയം സാമൂഹ മാധ്യമ പേജിലൂടെ അറിയിച്ചു.
ഞായറാഴ്ച ഉച്ചയോടെയാണ് കനത്ത പുകയോടെ വെസ്റ്റ് ബേയിലെ ഉമ്മു ബാബ് ടവറിൽ തീപിടിത്തമുണ്ടായത്. ഉടൻ തന്നെ സിവിൽ ഡിഫൻസും ആംബുലൻസും കുതിച്ചെത്തി രക്ഷാപ്രവർത്തനം നടത്തി. കെട്ടിടത്തിലെയും സമീപ പ്രദേശങ്ങളിലെയും ആളുകളെ ഒഴിപ്പിച്ചു. തീപിടിത്തത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ വഴിയും പ്രചരിച്ചു. ശക്തമായ ചൂട് കാലമായതിനാൽ തീപിടിത്തത്തിനെതിരെ അധികൃതർ നേരത്തേതന്നെ ജാഗ്രതാ നിർദേശങ്ങൾ നൽകിയിരുന്നു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GJchZCmLj9SLalrQoB7dZI
		
		
		
		
		
Comments (0)