തെറ്റായി അക്കൗണ്ടിലെത്തിയ 11 ലക്ഷം രൂപ തിരികെ നൽകില്ലെന്ന് വാശി; അക്കൗണ്ട് ഉടമയ്ക്ക് തടവും പിഴയും ജോലി നഷ്ടവും
കുവൈത്ത് സിറ്റി∙ അക്കൗണ്ടിൽ തെറ്റായി എത്തിയ പണം തിരികെ നൽകാൻ വിസമ്മതിച്ചയാൾക്ക് കുവൈത്തിൽ 5 വർഷം തടവും ഇരട്ടി തുക പിഴയും ശിക്ഷ. സഹകരണ സൊസൈറ്റിയിൽനിന്ന് ഉദ്യോഗസ്ഥന്റെ അക്കൗണ്ടിലേക്ക് അബദ്ധത്തിൽ ട്രാൻസ്ഫർ ചെയ്യുകയായിരുന്നു. 4300 ദിനാറാണ് സ്വന്തം അക്കൗണ്ടിലേക്കു അനധികൃതമായി എത്തിയത്. അബദ്ധം തിരിച്ചറിഞ്ഞിട്ടും പണം തിരിച്ചു നൽകാത്ത ഉദ്യോഗസ്ഥനെതിരെ നിയമ നടപടി സ്വീകരിക്കുകയായിരുന്നു അധികൃതർ.
തടവിനു പുറമെ 8600 ദിനാർ പിഴയായി ഈടാക്കാനാണ് കുവൈത്ത് ക്രിമിനൽ കോടതി ഉത്തരവിട്ടത്. ഇയാളെ ജോലിയിൽനിന്ന് പിരിച്ചുവിടാനും ഉത്തരവുണ്ട്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GJchZCmLj9SLalrQoB7dZI
		
		
		
		
		
Comments (0)