കഴിഞ്ഞ മാസം ഖത്തർ പോർട്ടുകളിൽ കാർഗോ കൈകാര്യത്തിൽ 158% വർധന
ഖത്തർ പോർട്ടുകളിൽ കാർഗോ കൈകാര്യത്തിൽ മെയ് മാസം 158% വർധന രേഖപ്പെടുത്തി. ഹമദ്, റുവൈസ്, ദോഹ തുറമുഖങ്ങൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ചരക്ക് കൈകാര്യം ചെയ്യുന്നതിൽ ഗണ്യമായ വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചതായി 2024 മെയ് മാസത്തിലെ ശക്തമായ പ്രകടനം ചൂണ്ടിക്കാട്ടി മവാനി ഖത്തർ പറഞ്ഞു.
2024 മെയ് മാസത്തിൽ സാധാരണയും ബൾക്കുമായ കാർഗോ കൈകാര്യം ചെയ്യുന്നത് ഗണ്യമായി വർദ്ധിച്ചു. കഴിഞ്ഞ വർഷം മെയ് മാസത്തെ അപേക്ഷിച്ച് 158 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. റോറോ യൂണിറ്റുകൾ, ലൈവ് സ്റ്റോക്ക്, വെസലുകൾ എന്നിവയും യഥാക്രമം 71 ശതമാനം, 19 ശതമാനം, 7 ശതമാനം എന്നിങ്ങനെ വർധിച്ചതായി മവാനി ഖത്തർ ഇന്നലെ എക്‌സ് പ്ലാറ്റ്‌ഫോമിൽ പറഞ്ഞു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
		
		
		
		
		
Comments (0)