‘പിൻവാതിലിലൂടെ ഓടിയത്കൊണ്ട് ജീവൻ കിട്ടി’; ഭാര്യയും മകളും മാത്രം ഉള്ളപ്പോൾ പ്രവാസിയുടെ വീട്ടിൽ അതിക്രമിച്ചു കയറി വീടിന് തീയിട്ടു; പ്രതി ഗുരുതരാവസ്ഥയിൽ
പ്രവാസിയുടെ വീടിന് തീ വെച്ച സംഭവത്തില്‍ പറവൂര്‍ സ്വദേശിക്കെതിരെ വധശ്രമക്കുറ്റം ഉള്‍പ്പെടെ കേസ് രജിസ്റ്റര്‍ ചെയ്തു. മുതുതല പുത്തന്‍കവല മച്ചിങ്ങല്‍ തൊടി കിഴക്കേത് ഇബ്രാഹിമിന്റെ വീട്ടിലാണ് സംഭവം നടന്നത്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വിദേശത്ത് ജോലി ചെയ്യുന്ന ഇബ്രാഹിമിന്റെ ഭാര്യ രഹ്മത്തിന്റെയും മകളുടെയും സാന്നിധ്യത്തിലാണ് പ്രതി പ്രേംദാസ് (പറവൂര്‍ മാഞ്ഞാലി നൈശേരി വീട്ടില്‍) വീട്ടില്‍ അതിക്രമിച്ച് കയറിയത്. ഇബ്രാഹിം തനിക്ക് ഒരു ലക്ഷം രൂപ തരാനുണ്ടെന്നു പറഞ്ഞ്, ഷെഡില്‍ നിർത്തിയിരുന്ന കാറിലും സ്കൂട്ടറിലും പെട്രോള്‍ ഒഴിച്ച് തീ വെച്ചുവെന്നാണ് പോലീസ് റിപ്പോര്‍ട്ട്.
തുടര്‍ന്ന് വീടിനകത്തേക്കും പെട്രോള്‍ ഒഴിച്ച് സാധനങ്ങള്‍ക്ക് തീ വെക്കുകയും ചെയ്തു. വീട്ടുകാര്‍ പിൻവാതിലിലൂടെ രക്ഷപ്പെട്ട് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. സംഭവസ്ഥലത്ത് എത്തിച്ചേർന്ന നാട്ടുകാരും പൊലീസ് സംഘവും അഗ്നിരക്ഷാസേനയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. ഈ സമയത്ത് പ്രതി പ്രേംദാസ് ഗ്യാസ് സിലിണ്ടര്‍ തുറന്നുവച്ച് കയ്യില്‍ കത്തിയുമായി നിന്നു. പിന്നീട് കഴുത്തിലും കൈകളിലും സ്വയം കുത്തി ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് പ്രതിയെ കീഴ്പ്പെടുത്തി ആംബുലന്‍സില്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇയാള്‍ ഇപ്പോള്‍ പൊലീസ് നിരീക്ഷണത്തില്‍ ചികിത്സയിലാണ്. സംഭവത്തിന് മുമ്പ് പ്രേംദാസ്, ഇബ്രാഹിമിന്റെ ചിത്രം ഉള്‍പ്പെടുത്തിയ നോട്ടിസുകള്‍ പരിസര പ്രദേശങ്ങളില്‍ വിതരണം ചെയ്തിരുന്നതായും പൊലീസ് അറിയിച്ചു. ഇബ്രാഹിമിന്റെ ഭാര്യ രഹ്മത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt
ഡ്രൈവർമാർ ജാഗ്രത പാലിക്കുക; ഇന്ന് രാത്രി ഖത്തറിൽ മഞ്ഞിന് സാധ്യത
രാജ്യത്തെ ഏറ്റവും പുതിയ കാലാവസ്ഥാ വിവരങ്ങള്‍ പുറത്ത് വിട്ടതായി ഖത്തര്‍ കാലാവസ്ഥാ വകുപ്പ് (QMD) അറിയിച്ചു. ഇതനുസരിച്ച്, ഈ വാരാന്ത്യത്തില്‍ രാത്രികളില്‍ ദൃശ്യപരത കുറയാനും താപനില ഇടിയാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി. കാലാവസ്ഥാ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം, ഈ വാരാന്ത്യത്തില്‍ താപനില 24 ഡിഗ്രി സെല്‍ഷ്യസില്‍ നിന്ന് പരമാവധി 35 ഡിഗ്രി സെല്‍ഷ്യസ് വരെ ആയിരിക്കും. ഇന്നും നാളെയും ഇതേ തരത്തിലുള്ള കാലാവസ്ഥ തുടരുമെന്നും വകുപ്പ് വ്യക്തമാക്കി.
പകല്‍ സമയത്ത് ചൂടുള്ള കാലാവസ്ഥയും വൈകുന്നേരങ്ങളില്‍ നേരിയതും തണുത്തതുമായ കാലാവസ്ഥയും അനുഭവപ്പെടും. രാത്രി സമയത്ത് മൂടല്‍മഞ്ഞ് രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണം എന്ന് മുന്നറിയിപ്പുണ്ട്. വടക്കുപടിഞ്ഞാറന്‍ ദിശയില്‍ നിന്ന് 13 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും, കടല്‍ത്തിരമാലകള്‍ നാല് അടി വരെ ഉയരാനും സാധ്യതയുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് (QMD) അറിയിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt
ഗൾഫിലെ ഇന്ത്യൻ പ്രവാസികൾ അറിയാൻ; ചിപ്പുള്ള ഇന്ത്യൻ ഇ-പാസ്പോർട്ട്: നിലവിലെ പാസ്പോർട്ടുകൾ മാറ്റണോ? നിങ്ങളുടെ സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ
ഗൾഫിലെ ഇന്ത്യൻ പ്രവാസികൾക്ക് ചിപ്പ് സഹിതമുള്ള ഇ-പാസ്പോർട്ട് നൽകുന്ന പുതിയ സംവിധാനം ആരംഭിച്ചു. ഇതോടെ, പുതിയ പാസ്‌പോർട്ട് അപേക്ഷിക്കുന്നവർക്ക് സാങ്കേതികമായി പുരോഗമിച്ച ഇ-പാസ്പോർട്ട് ലഭ്യമാകും. എന്നാൽ, നിലവിലുള്ള പാസ്പോർട്ടുകൾ പുതുക്കേണ്ടതുണ്ടോ എന്ന സംശയത്തിന് വിദേശകാര്യ നിർബന്ധമല്ല എന്ന് മന്ത്രാലയം വ്യക്തത നൽകി. നിലവിലുള്ള പാസ്പോർട്ട് കാലാവധി അവസാനിക്കുന്നതുവരെ പൂർണ്ണമായി സാധുവായിരിക്കും. മന്ത്രാലയം വ്യക്തമാക്കുന്നത് അനുസരിച്ച്, ഇ-പാസ്പോർട്ട് നൽകുന്നത് അതത് പാസ്പോർട്ട് ഓഫീസ് സാങ്കേതികമായി പ്രാപ്തമാകുമ്പോഴായിരിക്കും. ആ ഓഫീസ് പരിധിയിൽ അപേക്ഷിക്കുന്നവർക്കാണ് ഇ-പാസ്പോർട്ട് ലഭ്യമാകുക.
പുതിയ പാസ്‌പോർട്ട് സേവാ പ്രോഗ്രാം (PSP 2.0)
പാസ്‌പോർട്ടുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഉൾപ്പെടുത്തി പാസ്‌പോർട്ട് സേവാ പ്രോഗ്രാം (PSP-2.0) ആരംഭിച്ചിരിക്കുകയാണ്.
ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് വ്യക്തമാക്കുന്നത് പ്രകാരം, ഇലക്ട്രോണിക് ചിപ്പുകളുള്ള ഇ-പാസ്പോർട്ടുകൾ നൽകുന്നതിനും അപേക്ഷകളിൽ ചെറിയ തിരുത്തലുകൾക്ക് അധിക നിരക്കുകൾ ഇല്ലാതെയും ഈ സംവിധാനം പ്രവർത്തിക്കും. പുതിയ പ്ലാറ്റ്‌ഫോം വഴി അപേക്ഷകർക്ക് രേഖകൾ നേരിട്ട് അപ്‌ലോഡ് ചെയ്യാൻ കഴിയുന്നതിനാൽ ബി.എൽ.എസ് സെന്ററുകളിലെ കാത്തിരിപ്പ് സമയം ഗണ്യമായി കുറയും.
പുതിയ ഓൺലൈൻ പോർട്ടൽ:
https://mportal.passportindia.gov.in/gpsp/AuthNavigation/Login
എല്ലാ അപേക്ഷകളും പുതുക്കലുകളും ഇനി ഈ സൈറ്റിലൂടെ മാത്രം സമർപ്പിക്കണം.
ഇ-പാസ്പോർട്ട് എന്താണ്?
ഇലക്ട്രോണിക് പാസ്പോർട്ടായ ഇ-പാസ്പോർട്ടിൽ റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (RFID) ചിപ്പും ഉടമയുടെ വ്യക്തിഗത വിവരങ്ങളും ബയോമെട്രിക് ഡാറ്റയും അടങ്ങിയിരിക്കും. പാസ്പോർട്ടിന്റെ മുൻ കവർ ഭാഗത്ത് കാണുന്ന ചെറിയ സ്വർണ്ണ നിറത്തിലുള്ള ചിഹ്നം ഇ-പാസ്പോർട്ടാണെന്ന് തിരിച്ചറിയാൻ സഹായിക്കും.
ഇ-പാസ്പോർട്ടിലെ പാസ്പോർട്ട് നമ്പർ ഫോർമാറ്റ് രണ്ട് അക്ഷരങ്ങളും ആറ് അക്കങ്ങളും അടങ്ങുന്നതായിരിക്കും (മുമ്പ് ഒരു അക്ഷരം + ഏഴ് അക്കങ്ങൾ ആയിരുന്നു).
പ്രധാന നേട്ടങ്ങൾ
-പാസ്പോർട്ട് ഉടമയുടെ ഡാറ്റയുടെ സുരക്ഷിതത്വവും വിശ്വാസ്യതയും ഉറപ്പാക്കുന്നു.
-ഡാറ്റ ബുക്ക്ലെറ്റിലും ചിപ്പിലും ഡിജിറ്റലായി ഒപ്പിട്ടിരിക്കും.
-വ്യാജരേഖകൾക്കും വ്യാജ പാസ്പോർട്ടുകൾക്കും എതിരെ കൂടുതൽ പ്രതിരോധം.
-പാസ്‌പോർട്ട് പ്രോസസ്സിംഗ് കൂടുതൽ വേഗത്തിലും സുതാര്യമായും നടക്കും.
-വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത് പ്രകാരം, പുതിയ സംവിധാനം ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങളുടെ ആധുനികവൽക്കരണത്തിൽ ഒരു പ്രധാന ചുവടുവയ്പ്പാണ്.
പുതിയ സംവിധാനത്തിലെ മെച്ചപ്പെടുത്തലുകൾ
-ഇലക്ട്രോണിക് ചിപ്പ് ഉൾപ്പെട്ട പാസ്‌പോർട്ട് വഴി വേഗമേറിയ ഇമിഗ്രേഷൻ.
-അപേക്ഷകർക്ക് ഫോട്ടോ, ഒപ്പ്, രേഖകൾ നേരിട്ട് പോർട്ടലിൽ അപ്‌ലോഡ് ചെയ്യാം.
-ഐ.സി.എ.ഒ മാർഗനിർദേശങ്ങൾ അനുസരിച്ച് ഫോട്ടോ അപ്‌ലോഡ് ചെയ്യണമെന്ന് നിർദേശം.
-ബി.എൽ.എസ് സെന്ററുകളിൽ ഫോം വീണ്ടും ടൈപ്പ് ചെയ്യാതെ ചെറിയ തിരുത്തലുകൾ നടത്താം, അധിക നിരക്കില്ലാതെ.
അപേക്ഷിക്കുന്ന വിധം
-പോർട്ടലിൽ പ്രവേശിച്ച് ഒരു അക്കൗണ്ട് സൃഷ്ടിക്കുക.
-ഓൺലൈൻ ഫോം പൂരിപ്പിച്ച് സമർപ്പിക്കുക.
-ഫോം പ്രിന്റ് ചെയ്ത് ബി.എൽ.എസ് ഇന്റർനാഷണൽ വെബ്സൈറ്റ് വഴി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുക.
-പ്രിന്റ് ചെയ്ത ഫോം, രേഖകൾ സഹിതം സമീപത്തെ ബി.എൽ.എസ് സെന്റർ സന്ദർശിക്കുക.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt
Comments (0)