****INTERSTITIAL**** Header ====== body ===== ****Bottom ANCHOR****
Posted By user Posted On

മലയാളി നഴ്‌സിന്റെ കരുതലും, സ്നേഹവും; ഗൾഫിൽ രോഗം ബാധിച്ചു ജയിലിൽ കഴിഞ്ഞ പ്രവാസി ഇന്ത്യക്കാരൻ നാടണഞ്ഞു

ഇഖാമ കാലാവധി കഴിഞ്ഞതിനാൽ അറസ്റ്റിലായി ജയിലിൽ കഴിയുമ്പോൾ പക്ഷാഘാതം ബാധിച്ച ആന്ധ്രാപ്രദേശ് സ്വദേശി ജാക്കീർ ഭാഷ (43)യ്ക്ക് ജീവിതത്തിലേക്ക് മടങ്ങാൻ കരുത്തായി മലയാളി നഴ്സിന്റെയും ഇന്ത്യൻ എംബസിയുടെയും ആത്മാർത്ഥ ഇടപെടൽ. കഴിഞ്ഞ വർഷം സൗദിയിൽ ശക്തമായ പരിശോധനയ്ക്കിടെ അറസ്റ്റിലായ നാണ്ടിയാൽ സ്വദേശിയായ ജാക്കീർ ഭാഷയെ പക്ഷാഘാതം ബാധിച്ചതിനെ തുടർന്ന് കിങ് സൗദ് മെഡിക്കൽ സിറ്റിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഏകദേശം ഒരു വർഷത്തോളം ചികിത്സയിൽ കഴിഞ്ഞ അദ്ദേഹം, അതിൽ ആറ് മാസം അബോധാവസ്ഥയിലായിരുന്നു. ഈ കാലയളവിൽ ആശുപത്രിയിലെ നഴ്സുമാർ അദ്ദേഹത്തിന് ആത്മാർത്ഥമായി പരിചരണം നൽകി.

ആർഥികമായി പിന്നാക്കം നിൽക്കുന്ന കുടുംബം ജാക്കീർ ഭാഷയെ നാട്ടിലെത്തിക്കാൻ സഹായം തേടിയപ്പോൾ ഇന്ത്യൻ എംബസിയും കേളി കലാസാംസ്കാരിക വേദിയും ചേർന്ന് ഉത്തരവാദിത്വം ഏറ്റെടുത്തു. ജയിൽ ഉത്തരവാദിത്വത്തിൽ ചികിത്സയിലായിരുന്നതിനാൽ നിയമനടപടികൾ പൂർത്തിയാക്കേണ്ടതുണ്ടായിരുന്നു. എംബസിയിലെ ജയിൽ വിഭാഗം ഉദ്യോഗസ്ഥൻ സവാദ് യൂസഫ് കാക്കഞ്ചേരി, തർഹീൽ വിഭാഗം ഉദ്യോഗസ്ഥൻ ഷറഫുദ്ദീൻ എന്നിവർ സജീവമായി ഇടപെട്ടു. മെഡിക്കൽ റിപ്പോർട്ടിൽ രോഗിക്ക് സ്ട്രെച്ചർ സൗകര്യത്തോടൊപ്പം ഒരു നഴ്സിന്റെ സഹായവും നിർബന്ധമാണെന്ന് വ്യക്തമാക്കിയതിനെ തുടർന്ന്, കേളിയുടെ അഭ്യർഥനപ്രകാരം കൊല്ലം കൊളത്തൂപ്പുഴ സ്വദേശിനിയും റിയാദിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമായ മോനിഷ സദാശിവം രോഗിയോടൊപ്പം യാത്ര ചെയ്യാൻ മുന്നോട്ടുവന്നു. ആശുപത്രിയിൽ നിന്ന് അവധിയെടുത്ത് മോനിഷ ജാക്കീർ ഭാഷയെ അനുഗമിച്ച് ഹൈദരാബാദ് വരെ യാത്ര ചെയ്തു. “താൻ തിരഞ്ഞെടുത്ത തൊഴിൽമേഖലയിലൂടെ മറ്റൊരു സഹജീവിക്ക് കൈത്താങ്ങാവാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്,” — മോനിഷ പറഞ്ഞു. ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിൽ ജാക്കീർ ഭാഷ സുരക്ഷിതമായി നാട്ടിലെത്തി. യാത്രയ്ക്കാവശ്യമായ ടിക്കറ്റും ചെലവുകളും ഇന്ത്യൻ എംബസി വഹിക്കുകയും, മോനിഷ അദ്ദേഹത്തെ കുടുംബത്തോടൊപ്പം വീടുവരെയുമായി അനുഗമിക്കുകയും ചെയ്തു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

‘ഞാനിവിടെ മരിച്ചുവീഴും’! ​അമ്മയെ കാണണം, രക്ഷിക്കണേ! ഗൾഫിൽ നിന്ന് സഹായം അഭ്യർത്ഥിച്ച് കൊണ്ടുള്ള യുവാവിൻ്റെ വീഡിയോ വൈറൽ

“എനിക്ക് അമ്മയെ കാണണം… എന്നെ രക്ഷിക്കൂ… ഞാനിവിടെ മരിച്ചുവീഴും” — ഹൃദയം നുറുങ്ങുന്ന ഈ വാക്കുകളോടെ സൗദി മരുഭൂമിയിൽ നിന്നുള്ള ഒരു ഇന്ത്യൻ യുവാവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ, ഉത്തർപ്രദേശ് സ്വദേശിയായ ആ യുവാവിന്റെ ഈ വീഡിയോ പൂർണ്ണമായും വ്യാജമാണെന്ന് സൗദി പൊലീസ് സ്ഥിരീകരിച്ചു. സോഷ്യൽ മീഡിയ പേജിന് കൂടുതൽ ശ്രദ്ധ നേടാനായിരുന്നു ഈ നാടകമെന്നത് അന്വേഷണത്തിൽ വ്യക്തമായതായി അധികൃതർ അറിയിച്ചു. വീഡിയോ വൈറലായതിനെ തുടർന്ന് സൗദി പൊലീസ് അന്വേഷണം ആരംഭിക്കുകയും യുവാവിനെ വിളിച്ചുവരുത്തിയപ്പോഴാണ് സത്യം പുറത്ത് വന്നതും. യുവാവ് പൊലീസിനോട് “വീഡിയോ കള്ളമാണെന്ന്” സമ്മതിക്കുകയും “സോഷ്യൽ മീഡിയ റീച്ച് കൂട്ടാനാണ്” ഇങ്ങനെ ചെയ്തതെന്നും വെളിപ്പെടുത്തി. യുവാവിനെതിരെ കർശന നടപടിയെടുക്കും എന്ന് പൊലീസ് വ്യക്തമാക്കി.

വീഡിയോ പ്രചരിച്ചതിനെ തുടർന്ന് ഇന്ത്യൻ എംബസി ഇടപെടണമെന്ന് ആവശ്യപ്പെട്ട് നിരവധി പോസ്റ്റുകളും വാർത്തകളും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഉത്തർപ്രദേശിലെ പ്രയാഗ് രാജ് ജില്ലയിലെ പ്രതാപ്പൂർ ബ്ലോക്കിലെ ഷേഖ്പൂർ ഛതൗന ഗ്രാമത്തിൽ നിന്നുള്ള 25കാരനായ അങ്കിത് ഭാരതി എന്ന ഇന്ദ്രജിത്ത് ആണു വീഡിയോ പോസ്റ്റ് ചെയ്തത്. യുവാവ് വീഡിയോയിൽ “തൊഴിലുടമ യാത്രാ രേഖകൾ പിടിച്ചെടുത്തു, ഒട്ടകങ്ങളെ മേയ്ക്കാൻ മരുഭൂമിയിൽ ഉപേക്ഷിച്ചു” എന്നാരോപിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് ഇന്ദ്രജിത്ത് റിയാദിൽ എത്തിയത്. ഭാര്യ പിങ്കിയുടെയും ഭാര്യാപിതാവിൻ്റെയും നിർബന്ധത്താൽ സൗദിയിലേക്ക് പോയതാണെന്ന് അദ്ദേഹം വീഡിയോയിൽ പറഞ്ഞിരുന്നു. എന്നാൽ, ഭാര്യ പിങ്കി മാധ്യമങ്ങളോട് പ്രതികരിക്കുമ്പോൾ, “ദേഷ്യം വരുമ്പോൾ ഭർത്താവ് ഇത്തരത്തിലുള്ള വ്യാജ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്” എന്നാണ് പറഞ്ഞത്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

കാറുകളിലെ കാർബൺ മോണോക്സൈഡ് എന്ന വില്ലൻ; അപകട സധ്യതകൾ ഏറെ; നിർദേശങ്ങളുമായി ഖത്തർ ആഭ്യന്തരമന്ത്രാലയം

വാഹനങ്ങൾക്കുള്ളിൽ കാർബൺ മോണോക്സൈഡ് (CO) വിഷബാധ ഉണ്ടാകാനുള്ള അപകടത്തെക്കുറിച്ച് ഡ്രൈവർമാരെ ബോധവൽക്കരിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം (MOI) പുതിയ സുരക്ഷാ കാമ്പയിൻ ആരംഭിച്ചു. അടഞ്ഞതോ വായുസഞ്ചാരം കുറവായതോ ആയ സ്ഥലങ്ങളിൽ എഞ്ചിൻ ദീർഘനേരം പ്രവർത്തിപ്പിക്കുന്നത് അപകടകാരിയാണെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.

കാർബൺ മോണോക്സൈഡ് നിറമില്ലാത്തതും മണമില്ലാത്തതുമായ വാതകമാണ്, അതിനാൽ അതിന്റെ സാന്നിധ്യം മനസ്സിലാക്കുന്നത് ദുഷ്‌കരമാണ്. ഇന്ധനത്തിന്റെ അപൂർണ്ണ ജ്വലനമാണ് ഈ വാതകം രൂപപ്പെടാനുള്ള പ്രധാന കാരണം, പ്രത്യേകിച്ച് എഞ്ചിൻ അടച്ചിട്ട ഗാരേജുകളിൽ പ്രവർത്തിക്കുമ്പോൾ. ഈ വാതകം ശ്വസിക്കുന്നത് ഗുരുതര വിഷബാധയ്ക്കും മരണത്തിനും കാരണമാകാമെന്ന് അധികൃതർ വ്യക്തമാക്കി.

ഡ്രൈവർമാർ പാലിക്കേണ്ട പ്രധാന മുൻകരുതലുകൾ:

-അടഞ്ഞ ഇടങ്ങളിലോ വായുസഞ്ചാരമില്ലാത്ത സ്ഥലങ്ങളിലോ എഞ്ചിൻ ദീർഘനേരം പ്രവർത്തിപ്പിക്കുന്നത് ഒഴിവാക്കുക.

-വാഹനത്തിന്റെ എക്സോസ്റ്റ് സിസ്റ്റം ചോർച്ചകളോ തുരുപ്പുകളോ ഇല്ലെന്ന് സ്ഥിരമായി പരിശോധിക്കുക.

-മയക്കം, തലവേദന, തലകറക്കം, ഓക്കാനം, നെഞ്ചുവേദന തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകുന്നുവെങ്കിൽ ഉടൻ ജാഗ്രത പാലിക്കുക.

വിഷബാധയുടെ ലക്ഷണങ്ങൾ അനുഭവപ്പെടുന്നയുടൻ, വാഹനത്തിന്റെ ജനലുകൾ തുറക്കുകയോ അല്ലെങ്കിൽ പുറത്തേക്ക് ഇറങ്ങി ശുദ്ധവായു ശ്വസിക്കുകയോ ചെയ്യണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു.
ഈ ബോധവൽക്കരണ കാമ്പയിൻ വഴി ഡ്രൈവർമാരിൽ സുരക്ഷിത ഡ്രൈവിംഗ് ശീലങ്ങളും ജാഗ്രതയും വളർത്തുകയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ലക്ഷ്യം.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *