****INTERSTITIAL**** Header ====== body ===== ****Bottom ANCHOR****
Posted By user Posted On

സ​ഞ്ചാ​രി​ക​ളു​ടെ ഇ​ഷ്ട​കേന്ദ്രമായി ഖ​ത്ത​ർ; ഒമ്പത് മാസത്തിനിടെ 35 ല​ക്ഷം സ​ന്ദ​ർ​ശ​ക​ർ

ഈ വർഷത്തെ ആദ്യ ഒൻപത് മാസങ്ങളിൽ ഖത്തറിലെത്തി 35 ലക്ഷം സന്ദർശകർ. മുൻവർഷത്തേക്കാൾ 2.2 ശതമാനം വർധനയുണ്ടായതായി ഖത്തർ ടൂറിസം അറിയിച്ചു. അന്താരാഷ്ട്ര തലത്തിൽ സഞ്ചാരികളുടെ ഇഷ്ടദേശമായി ഖത്തർ തുടരുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർഷാവസാനത്തോടെയും അടുത്ത വർഷാരംഭത്തോടെയും നടക്കാനിരിക്കുന്ന ഫോർമുല വൺ, ഫിഫ ഫുട്ബാൾ ചാമ്പ്യൻഷിപ്പ്, ദോഹ മ്യൂസിക് ഫെസ്റ്റിവൽ തുടങ്ങിയ വൻ പരിപാടികൾ സന്ദർശകരുടെ വരവിൽ കൂടുതൽ വളർച്ച സാദ്ധ്യമാക്കുമെന്ന് ഖത്തർ ടൂറിസം അറിയിച്ചു. ജി.സി.സി രാജ്യങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തിയത് — ആകെ സന്ദർശകരിൽ 36 ശതമാനം പേർ ഈ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. യൂറോപ്പിൽ നിന്ന് 25 ശതമാനം, ഏഷ്യ–ഓഷ്യാനിയ മേഖലയിൽ നിന്ന് 22 ശതമാനം സന്ദർശകരുമെത്തി. മൂന്നാം പാദത്തിൽ ചൈനയിൽ നിന്ന് 37 ശതമാനം, ഓസ്‌ട്രേലിയയിൽ നിന്ന് 31 ശതമാനം വർധനയും രേഖപ്പെടുത്തി.

സന്ദർശകരിൽ 60 ശതമാനം വിമാന മാർഗം, 33 ശതമാനം കര മാർഗം, 7 ശതമാനം കടൽ മാർഗം വഴിയാണ് ഖത്തറിലെത്തിയത്. മൂന്നാം പാദത്തിലെ ഹോട്ടൽ ഓക്ക്യുപൻസി നിരക്ക് 68 ശതമാനം ആയി ഉയർന്നതായി ഖത്തർ ടൂറിസം റിപ്പോർട്ട് പറയുന്നു. വിനോദസഞ്ചാര മേഖലയിൽ ഖത്തർ നേടിയ ഈ വളർച്ച, ഉയർന്ന നിലവാരത്തിലുള്ള സേവനങ്ങൾ, വർഷം മുഴുവൻ നീളുന്ന സാംസ്കാരിക പരിപാടികൾ, അന്താരാഷ്ട്ര ഇവന്റുകൾ എന്നിവയുടെ ഫലമാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ആഭ്യന്തര ടൂറിസത്തെയും അന്താരാഷ്ട്ര സന്ദർശകരെയും ഒരുപോലെ ആകർഷിക്കുന്നതിൽ ഖത്തർ തുടർച്ചയായി മുന്നേറുകയാണ്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

ഖത്തർ പ്രവാസി മലയാളി നാട്ടിൽ നിര്യാതനായി

ഖത്തർ ഡേറ്റാസ് സിസ്റ്റം കമ്പനിയിലെ ജീവനക്കാരനും ഖത്തർ കമ്മിറ്റിയുടെ മുൻ ഭാരവാഹിയുമായ തയ്യിൽ പൊയിൽ അബ്ദുൽ മജീദ് (61) പാതിരിപ്പറ്റയിൽ നിര്യാതനായി. രോഗബാധിതനായി ചികിത്സയിലായിരുന്നു.
പാലേരിക്കണ്ടി മൊയ്തുവിന്റെയും സക്കീന (വാണിമേൽ)യുടെയും മകനാണ്. മക്കൾ: സിറാജ് (ഖത്തർ), സമീര (അധ്യാപിക, ആർ.എൻ.എം ഹൈസ്കൂൾ, നരിപ്പറ്റ). മരുമക്കൾ: അസ്‌ഹറുദ്ദീൻ (ചെറിയ കുമ്പളം, പാലേരി), തസ്‌ലീം (ഉമ്മത്തൂർ). സഹോദരങ്ങൾ: ആമത് ഹാജി, ഹമീദ്, പരേതനായ ഇഖ്ബാൽ.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

വ്യാജ ഇന്ത്യൻ പാസ്‌പോർട്ടുമായി ഖത്തറിലേക്ക് കടക്കാൻ ശ്രമം; വിമാനത്താവളത്തിൽ നേപ്പാൾ പൗരൻ പിടിയിൽ

വ്യാജ രേഖകളുടെ സഹായത്തോടെ ഇന്ത്യൻ പാസ്‌പോർട്ട് നേടി ദോഹയിലേക്ക് യാത്ര ചെയ്യാൻ ശ്രമിച്ച നേപ്പാൾ പൗരൻ എമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ വലയത്തിൽ. മിലൻകുമാർ കർക്കി (42) എന്ന വ്യക്തിയാണ് പിടിയിലായത്. 2013ൽ ഇന്ത്യയിൽ എത്തിയ മിലൻകുമാർ ഡൽഹിയിൽ താമസിക്കവെ ആധാർ കാർഡ്, പാൻ കാർഡ് തുടങ്ങിയ രേഖകൾ വ്യാജമായി തയ്യാറാക്കിയതായി അന്വേഷണത്തിൽ കണ്ടെത്തി. പിന്നീട് ആ രേഖകൾ ഉപയോഗിച്ച് കൊൽക്കത്തയിൽ നിന്ന് ഇന്ത്യൻ പാസ്‌പോർട്ട് കരസ്ഥമാക്കിയതായും റിപ്പോർട്ടുകൾ പറയുന്നു.

ഒക്ടോബർ 21-ന് ദോഹയിലേക്കുള്ള വിമാനത്തിൽ കയറാനായി എയർപോർട്ടിൽ എത്തിയപ്പോൾ എമിഗ്രേഷൻ പരിശോധനയിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ വിശദമായ പരിശോധന നടത്തി വ്യാജരേഖാ പ്രയോഗം സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് മിലൻകുമാറിനെ കസ്റ്റഡിയിൽ എടുത്ത് അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *