
ലോക കാലാവസ്ഥയിൽ ഞെട്ടിക്കുന്ന മാറ്റം:ചൂട് കൂടിയ ഇടങ്ങലിലുള്ള തൊഴിലാളികൾക്കു വരാൻ പോകുന്നത് തൊഴിൽ രംഗത്ത് വൻ തകർച്ച
കാലാവസ്ഥാ വ്യതിയാനം ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ ആരോഗ്യത്തെയും ഉത്പാദനക്ഷമതയെയും ഗുരുതരമായി ബാധിക്കുമെന്ന് മുന്നറിയിപ്പ്. ഇത് 2050-ഓടെ ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് 1.5 ട്രില്യൺ ഡോളറിന്റെ ഉത്പാദനനഷ്ടം വരുത്തിവെക്കുമെന്നും ലോക സാമ്പത്തിക ഫോറം, ബോസ്റ്റൺ കൺസൾട്ടിങ് ഗ്രൂപ്പ് എന്നിവയുടെ പുതിയ പഠനം വ്യക്തമാക്കുന്നു.
‘ബിൽഡിങ് എക്കണോമിക് റെസിലൻസ് ടു ദ ഹെൽത്ത് ഇംപാക്ട്സ് ഓഫ് ക്ലൈമറ്റ് ചേഞ്ച്’ എന്ന ഈ റിപ്പോർട്ടിൽ, തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി കമ്പനികൾ അടിയന്തരമായി സ്വീകരിക്കേണ്ട നടപടികളും നിർദ്ദേശിക്കുന്നുണ്ട്.
പ്രത്യേകിച്ചും, നിർമ്മാണത്തൊഴിലാളികളെപ്പോലുള്ള കഠിനാധ്വാനം ചെയ്യുന്നവർക്ക് ചൂടിൽ നിന്ന് സംരക്ഷണം നൽകുന്ന കൂളിങ് സാങ്കേതികവിദ്യകൾ വികസിപ്പിക്കണം.
പ്രധാനമായും നാല് സാമ്പത്തിക മേഖലകളിലാണ് ഈ ആഘാതം ഏറ്റവും കൂടുതൽ അനുഭവപ്പെടുക. ഭക്ഷണം, കൃഷി, പരിസ്ഥിതി, ആരോഗ്യം, ആരോഗ്യസംരക്ഷണം എന്നിവയാണ് ഈ മേഖലകൾ. റിപ്പോർട്ട് പ്രകാരം, ഭക്ഷണം, കൃഷി മേഖലകളിൽ 740 ബില്യൺ ഡോളറിന്റെയും, പരിസ്ഥിതി മേഖലയിൽ 570 ബില്യൺ ഡോളറിന്റെയും, ആരോഗ്യം, ആരോഗ്യസംരക്ഷണം എന്നീ മേഖലകളിൽ 200 ബില്യൺ ഡോളറിന്റെയും ഉത്പാദനനഷ്ടം സംഭവിക്കാം.
കൂടാതെ, കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കുന്ന വിളകൾ, ചൂടിനെ പ്രതിരോധിക്കുന്ന മരുന്നുകൾ, പുതിയ ഇൻഷുറൻസ് മോഡലുകൾ എന്നിവയും അനിവാര്യമാണ്. ആരോഗ്യ വിവരങ്ങൾ പങ്കുവെക്കാൻ കഴിയുന്ന ഡാറ്റാ സംവിധാനങ്ങളും ഈ പദ്ധതികൾക്ക് ആവശ്യമായ മൂലധനം സമാഹരിക്കുന്നതിനുള്ള നൂതന ധനസഹായ മാർഗങ്ങളും അനിവാര്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഭാവിയിൽ ഇത്തരം കാര്യങ്ങൾക്കായുള്ള ചെലവ് കൈകാര്യം ചെയ്യാനാവാത്ത വിധം വർധിക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
*ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം* *അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽഅംഗമാകൂ*
https://chat.whatsapp.com/DV6K1r5KvvqJje0OqFiNzw?mode=ac_t
Comments (0)