
ഖത്തറില്‍ അനധികൃത പാര്‍ട്ടീഷനുകള്‍ക്കെതിരെ നടപടി; 10 കെട്ടിടങ്ങളില്‍ കൂടി നിയമലംഘനം കണ്ടെത്തി
ദോഹ: ഖത്തിറില്‍ അനധികൃത പാര്‍ട്ടീഷനുകള്‍ക്കെതിരെ നടപടി കര്‍ശനമാക്കുന്നു. രാജ്യത്ത് നിയമവിരുദ്ധമായി കെട്ടിടങ്ങള്‍ വിഭജിക്കുന്നതിനെതിരേയും ലൈസന്‍സില്ലാത്ത ഘടനാപരമായി മാറ്റങ്ങള്‍ വരുത്തുന്നതിനുമെതിരെ ദോഹ മുനിസിപ്പാലിറ്റി പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. നഗരത്തിന്റെ വാസ്തുവിദ്യാ ഐഡന്റിറ്റി, താമസക്കാരുടെ സുരക്ഷ, സൗന്ദര്യാത്മകവും സാംസ്‌കാരികവുമായ സ്വഭാവം സംരക്ഷിക്കുക എന്നിവ ലക്ഷ്യമിട്ടാണ് നടപടി.
വില്ല സബ്ഡിവിഷനുകള്‍, അനധികൃതമായ കൂട്ടിച്ചേര്‍ക്കലുകള്‍, ഫാമിലി റെസിഡന്‍സുകളില്‍ തൊഴിലാളികളെ താമസിപ്പിക്കുന്നത് എന്നിവയ്‌ക്കെതിരെ കര്‍ശന നടപടികള്‍ ഉണ്ടാകും. ഇതിനായി മുനിസിപ്പാലിറ്റി അധകൃതര്‍ പരിശോധനാ കാമ്പയിനും കര്‍ശനമാക്കിയിട്ടുണ്ട്. ദോഹ മുനിസിപ്പാലിറ്റി ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പ്പറേഷനും (കഹ്റാമ) ആഭ്യന്തര മന്ത്രാലയത്തിന്റെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പും ചേര്‍ന്നാണ് പരിശോധന നടത്തുന്നത്. ഫാമിലി റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ മുനിസിപ്പല്‍ ചട്ടങ്ങള്‍ ലംഘിച്ച 10 കെട്ടിടങ്ങള്‍ കണ്ടെത്തി. കുടുംബങ്ങള്‍ക്ക് മാത്രമായി നീക്കിവച്ചിരിക്കുന്ന ജില്ലകളില്‍ നിയമവിരുദ്ധമായ ആന്തരിക പാര്‍ട്ടീഷനുകള്‍ നിര്‍മ്മിക്കല്‍, തൊഴിലാളികളെ പാര്‍പ്പിക്കല്‍ എന്നിവ നിയമലംഘനങ്ങളില്‍ ഉള്‍പ്പെടുന്നു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DV6K1r5KvvqJje0OqFiNzw?mode=ac_t
Comments (0)