Posted By user Posted On

സ്‌കൂൾ പാഠപുസ്തകങ്ങളുടെയും യാത്രാ ഫീസിൻ്റെയും നിരക്ക് പ്രഖ്യാപിച്ച് ഖത്തർ; 5 വിഭാഗങ്ങൾക്ക് ഇളവ്, നിങ്ങൾ ഇതിൽപ്പെടുമോ?

ദോഹ: 2025-2026 അധ്യയന വർഷത്തേക്കുള്ള സ്‌കൂൾ പാഠപുസ്തകങ്ങൾക്കും യാത്രാ ഫീസിനുമുള്ള നിരക്കുകൾ ഖത്തറിലെ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. പുതിയ സർക്കുലർ അനുസരിച്ച്, ഒരു വിദ്യാർത്ഥിക്ക് ഒരു സെമസ്റ്ററിലേക്കുള്ള പാഠപുസ്തകങ്ങൾക്ക് 150 റിയാലും, സ്കൂൾ ബസ് ഉപയോഗിക്കുന്ന വിദ്യാർത്ഥികൾക്ക് യാത്രാ ഫീസായി 220 റിയാലും ആയിരിക്കും. ഈ ഫീസുകൾ ആദ്യത്തെ 15 ദിവസത്തിനുള്ളിൽ മആരിഫ് (Maaref) പോർട്ടൽ വഴി ഓൺലൈനായി അടയ്ക്കണം. പണമായി സ്വീകരിക്കില്ല.

പുസ്തകങ്ങൾക്കും യാത്രാ ഫീസിനും ഇളവുള്ള വിഭാഗങ്ങൾ

അഞ്ച് വിഭാഗങ്ങളിലുള്ള വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങളും യാത്രാ ഫീസും സൗജന്യമായിരിക്കും:

ഖത്തരി വിദ്യാർത്ഥികൾ

ഖത്തരി വനിതകളുടെ അമുസ്‌ലിം പൗരന്മാരുമായുള്ള വിവാഹത്തിലെ കുട്ടികൾ

ഗൾഫ് സഹകരണ കൗൺസിൽ (GCC) രാജ്യങ്ങളിലെ പൗരന്മാരുടെ കുട്ടികൾ

ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾ

ഔഖാഫ് മന്ത്രാലയത്തിന് കീഴിലുള്ള പള്ളികളിലെ ഇമാമുമാരുടെയും മുഅദ്ദിൻമാരുടെയും കുട്ടികൾ

ഈ ഇളവുകൾ ഓരോ അധ്യയന വർഷത്തിൻ്റെയും തുടക്കത്തിൽ സ്കൂളുകൾക്ക് മന്ത്രാലയം നൽകുന്ന ഔദ്യോഗിക പട്ടികയുടെ അടിസ്ഥാനത്തിലായിരിക്കും.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DV6K1r5KvvqJje0OqFiNzw?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *