
ഖത്തറില്‍ പൂർണ ചന്ദ്രഗ്രഹണം ഞായറാഴ്ച; മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ടിൽ കാണാൻ അവസരം
ദോഹ: ഞായറാഴ്ച പൂർണ ചന്ദ്രഗ്രഹണം സാക്ഷ്യം വഹിക്കാൻ പൊതുജനങ്ങൾക്ക് അവസരം. ഖത്തർ മ്യൂസിയംസും ഖത്തർ കലണ്ടർ ഹൗസും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടി മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ട് പാർക്കിൽ വൈകീട്ട് മൂന്നു മുതൽ രാത്രി 11 മണി വരെ നടക്കും. പ്രവേശനം സൗജന്യമാണ്.
ഗ്രഹണത്തിന് മുന്നോടിയായി ഗൈഡഡ് ടൂറുകൾ, ട്രഷർ ഹണ്ട്, ആർട്ട് വർക്ക്ഷോപ്പുകൾ എന്നിവ ഉൾപ്പെടെ സന്ദർശകർക്ക് കുടുംബസമേതം പങ്കെടുക്കാവുന്ന വിവിധ തരം പ്രവർത്തനങ്ങളും ഒരുക്കിയിട്ടുണ്ട്. വൈകീട്ട് മൂന്നിന് ആരംഭിക്കുന്ന ഈ പരിപാടികളിൽ പങ്കെടുക്കുന്നതിന് ഖത്തർ മ്യൂസിയംസ് വെബ്സൈറ്റിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DV6K1r5KvvqJje0OqFiNzw?mode=ac_t
Comments (0)