
കുവൈറ്റിൽ വൻ മയക്കുമരുന്ന് വേട്ട; 20 കിലോ ഷാബു പിടികൂടി
കുവൈറ്റിലെ സുലൈബിയ മേഖലയിൽ മയക്കുമരുന്ന് കച്ചവടത്തിൽ ഏർപ്പെട്ടിരുന്നയാൾ അറസ്റ്റിൽ. ഇയാളുടെ പക്കൽ നിന്നും ഏകദേശം 20 കിലോഗ്രാം മെത്താംഫെറ്റാമിൻ (‘ഷാബു’)-ഉം രണ്ട് ഇലക്ട്രോണിക് തുലാസ്സുകളും കണ്ടെടുത്തു. ക്രിമിനൽ സെക്യൂരിറ്റി സെക്ടറിന്റെ കീഴിലുള്ള ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോൾ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. ഫഹദ് മാതർ അൽ-റഷീദി എന്ന സൗദി പൗരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അനധികൃതമായി വിൽപന നടത്തി ലാഭമുണ്ടാക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. സംശയകരമായ എന്തെങ്കിലും പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അടിയന്തര സേവന നമ്പറായ 112-ൽ അറിയിച്ച് സഹകരിക്കണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
Comments (0)