
ഖത്തറിൽ ഭക്ഷ്യസുരക്ഷ പരിശോധന: 148 കിലോ ഭക്ഷ്യോൽപന്നങ്ങൾ നശിപ്പിച്ചു
ദോഹ: പൊതുജനാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ട് അൽ വക്റ മുനിസിപ്പാലിറ്റിയിൽ ഹെൽത്ത് കൺട്രോൾ ഡിപ്പാർട്മെന്റ് നടത്തിയ പരിശോധനയിൽ 148 കിലോഗ്രാം ഉപയോഗശൂന്യമായ ഭക്ഷ്യോൽപന്നങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു.
ഒരാഴ്ചക്കിടെ വിവധ ഭക്ഷ്യ സ്ഥാപനങ്ങൾ, മത്സ്യ മാർക്കറ്റുകൾ എന്നിവിടങ്ങളിലായി 1812 പരിശോധനകളാണ് നടത്തിയത്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ഏകദേശം 5750 കിലോഗ്രാം മത്സ്യങ്ങളും പരിശോധിച്ചു.
ലംഘിച്ച ഏഴ് സ്ഥാപനങ്ങൾക്കെതിരെ 1990ലെ നിയമം നമ്പർ (8) നിയമലംഘനം രേഖപ്പെടുത്തി. ഉപഭോക്തൃ സംരക്ഷണത്തിനും നഗരത്തിലുടനീളമുള്ള ഭക്ഷണത്തിന്റെ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കുന്നതിനായാണ് ഈ പരിശോധനകളെന്ന് അധികൃതർ അറിയിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DV6K1r5KvvqJje0OqFiNzw?mode=ac_t
Comments (0)