
ഖത്തറിലെ തൊഴിലാളികൾക്കായുള്ള ബോധവത്കരണ പരിപാടി സമാപിച്ചു
ദോഹ: ‘നിയമങ്ങൾ അറിയുക, അവകാശങ്ങൾ സംരക്ഷിക്കുക’ എന്ന മുദ്രാവാക്യവുമായി നാഷനൽ ഹ്യൂമൻ റൈറ്റ്സ് കമ്മിറ്റി തൊഴിലാളികൾക്കായി സംഘടിപ്പിച്ച വേനൽക്കാല ബോധവത്കരണ പരിപാടി സമാപിച്ചു. ജൂലൈ ഏഴിന് ആരംഭിച്ച കാമ്പയിൻ വിവിധ സർക്കാർ സ്ഥാപനങ്ങൾ, സർക്കാറിതര സംഘടനകൾ, അന്താരാഷ്ട്ര തൊഴിൽ സംഘടനകൾ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് സംഘടിപ്പിച്ചത്. തൊഴിൽ നിയമങ്ങളെക്കുറിച്ച് അവബോധം വളർത്താനും നിയമപരമായ സഹായം ലഭ്യമാക്കാനും ലക്ഷ്യമിട്ട് 2500 ലധികം തൊഴിലാളികളെ ലക്ഷ്യമിട്ടാണ് കാമ്പയിൻ നടത്തിയത്. ഇതിലൂടെ തൊഴിൽ അവകാശ ലംഘനങ്ങൾ തടയുന്നതിനും ഖത്തറിലെ തൊഴിൽ സംവിധാനം കാര്യക്ഷമത വർധിപ്പിക്കാനും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഈ വർഷത്തെ കാമ്പയിനിലൂടെ നിയമങ്ങളെക്കുറിച്ച് തൊഴിലാളികൾക്കിടയിൽ അവബോധം വർധിപ്പിക്കാനും നിയമപരമായ നടപടിക്രമങ്ങളും സംവിധാനങ്ങളും ഉപയോഗിച്ച് അവരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ പ്രാപ്തരാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചെന്ന് നാഷനൽ ഹ്യൂമൻ റൈറ്റ്സ് കമ്മിറ്റി ചെയർപേഴ്സൻ മറിയം ബിൻത് അബ്ദുല്ല അൽ അതിയ പറഞ്ഞു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DV6K1r5KvvqJje0OqFiNzw?mode=ac_t
Comments (0)