
‘ദി പേർൾ’ കാർ ഡീലർഷിപ്പ് 30 ദിവസത്തേക്ക് അടച്ചുപൂട്ടി
ദോഹ: ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയം (MoCI) ദി പീർളിലെ United Cars Almana എന്ന കാർ ഡീലർഷിപ്പ് 30 ദിവസത്തേക്ക് അടച്ചുപൂട്ടി.
ഉപഭോക്തൃ സംരക്ഷണ നിയമം (Law No. 8 of 2008) ലംഘിച്ചതിനാലാണ് നടപടി. സ്പെയർ പാർട്സ് സമയബന്ധിതമായി നൽകാത്തതും വിൽപ്പനാനന്തര സേവനത്തിൽ വീഴ്ച വരുത്തിയതിനാലുമാണ് ഈ നടപടി .
അഡ്മിനിസ്ട്രേറ്റീവ് ഉത്തരവ് നമ്പർ 25/2025 പ്രകാരമാണ് അടച്ചുപൂട്ടൽ. ഇത് ഉപഭോക്തൃ അവകാശ സംരക്ഷണത്തിൽ സർക്കാർ സ്വീകരിക്കുന്ന കർശന നിലപാടിന്റെ ഉദാഹരണമാണെന്ന് അധികൃതർ വ്യക്തമാക്കി.
ഉപഭോക്താക്കൾക്ക് പരാതികൾ അറിയിക്കാനോ കൂടുതൽ വിവരങ്ങൾ തേടാനോ 16001 എന്ന നമ്പറിൽ പ്രവർത്തിക്കുന്ന Consumer Protection Center-നെ ബന്ധപ്പെടാമെന്ന് മന്ത്രാലയം അറിയിച്ചു.
*ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം* *അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽഅംഗമാകൂ*
https://chat.whatsapp.com/DV6K1r5KvvqJje0OqFiNzw?mode=ac_t
Comments (0)