
ഇനി ഗൂഗിൾ എ ഐ സെർച്ച് മോഡ് അറബ് രാജ്യങ്ങളിലേക്കും
ദോഹ: ഗൂഗിളിന്റെ പുതിയ എ ഐ സെർച്ച് മോഡ് ആരംഭിച്ചു. അറബ് രാജ്യങ്ങള്‍ ഉള്‍പ്പെടെ 180തിലധികം രാജ്യങ്ങളിലാണ് ഇത്തരത്തില്‍ ഗൂഗിളിന്റെ പുതിയ എ ഐ സെർച്ച് മോഡ് ആരംഭിച്ചിട്ടുള്ളത്.
ഉപയോക്താക്കൾക്ക് ഇപ്പോൾ ചാറ്റ് പോലെ സംഭാഷണ രീതിയിൽ ഗൂഗിളിൽ തിരച്ചിൽ നടത്താൻ ഈ സംവിധാനം സഹായിക്കും. നിലവിൽ ഇംഗ്ലീഷ് ഭാഷ മാത്രമാണ് ലഭ്യമാകുക.
ഗൂഗിൾ വ്യക്തമാക്കിയതനുസരിച്ച്, “Agentic capabilities” എന്ന പുതിയ സവിശേഷത കൂടി ചേർത്തിട്ടുണ്ട്. ഇതിലൂടെ ഗൂഗിൾ എ ഐ അൾട്രാ ഉപഭോക്താക്കൾക്ക് റെസ്റ്റോറന്റ് ബുക്കിങ് വരെ ചെയ്യാൻ കഴിയും. തീയതി, സമയം, സ്ഥലം, ആളുകളുടെ എണ്ണം, ഭക്ഷണത്തിന്റെ തരം എന്നിവ നൽകി തിരച്ചിൽ നടത്തിയാൽ ലഭ്യമായ റെസ്റ്റോറന്റുകളും നേരിട്ട് ബുക്ക് ചെയ്യാനുള്ള ലിങ്കുകളും ലഭിക്കും. അതോടൊപ്പം, ഉപയോക്താവിന്റെ മുൻ തിരച്ചിലുകളും ഇഷ്ടങ്ങളും പരിഗണിച്ച് കൂടുതൽ വ്യക്തിഗത നിർദേശങ്ങൾ നൽകാനും കഴിയും. അമേരിക്ക, ബ്രിട്ടൻ, ഇന്ത്യ എന്നിവിടങ്ങളിൽ മാത്രം ലഭ്യമായിരുന്ന ഈ സംവിധാനം, ഇനി അറബ് രാജ്യങ്ങൾ ഉൾപ്പെടെ ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്ക് ലഭ്യമായിരിക്കുകയാണ്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/HqcUyFlZWDpLpVcL9LHHX8?mode=ac_t
Comments (0)