
ഖത്തറില്‍ സുഹൈല്‍ നക്ഷത്രം ഉദിക്കാറായി; ഇനി കനത്ത ചൂടിന് ആശ്വാസം
ദോഹ: ഖത്തറില്‍ കനത്ത ചൂടിന് വൈകാതെ ശമനമുണ്ടാകുമെന്ന് പ്രതീക്ഷ. ഓഗസ്റ്റ് 24ന് സുഹൈല്‍ നക്ഷത്രം ഉദിക്കും. ഖത്തറിലും മിക്ക ജിസിസി രാജ്യങ്ങളിലും സുഹൈല്‍ നക്ഷത്രം ഉദിക്കുന്നതോടെ കാലാവസ്ഥയില്‍ നേരീയ മാറ്റമുണ്ടാകുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ് അറിയിച്ചു.
ഓഗസ്റ്റ് 24ന് പുലര്‍ച്ചെ ഉദിക്കുന്ന സുഹൈല്‍ നക്ഷത്രം 52ദിവസം നീണ്ടുനില്‍ക്കും. ചൂടിന്റെ തീവ്രത ക്രമേണ കുറയും. പ്രത്യേകിച്ച് രാത്രിയില്‍. രാത്രികള്‍ നീളുകയും പകല്‍ സമയത്തിന് ദൈര്‍ഘ്യം കുറയുമെന്നും വിദഗ്ദര്‍ വ്യക്തമാക്കി.
സെപ്റ്റംബര്‍ ആദ്യ ആഴ്ചയില്‍ ഖത്തറിലുള്ളവര്‍ക്ക് തെക്കന്‍ ചക്രവാളത്തിലേക്ക് നഗ്നനേത്രങ്ങള്‍ കൊണ്ട് സുഹൈലിനെ കാണാന്‍ കഴിയുമെന്ന് ഖത്തരി കലണ്ടര്‍ ഹൗസിലെ ജ്യോതിശാസ്ത്ര വിദഗ്ദ്ധന് സ്ഥിരീകരിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/HqcUyFlZWDpLpVcL9LHHX8?mode=ac_t
Comments (0)