Posted By Editor Editor Posted On

നവജാത ശിശുക്കൾക്കളിൽ ജനിതക രോഗങ്ങൾ കണ്ടെത്താൻ ജനോം സ്ക്രീനിംഗ് ആരംഭിച്ച്സിദ്‌റാ മെഡിസിൻ

ദോഹ:നവജാത ശിശുക്കൾക്കായി ജനോം അടിസ്ഥാനത്തിലുള്ള രോഗനിർണയ പദ്ധതി ആരംഭിക്കുകയാണ് ഖത്തർ ഫൗണ്ടേഷന്റെ കീഴിലുള്ള പ്രമുഖ ആരോഗ്യസ്ഥാപനമായ സിദ്‌റാ മെഡിസിനും , അമേരിക്കയിലെ റാഡി ചിൽഡ്രൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജനോമിക് മെഡിസിനും (RCIGM). BeginNGS എന്നറിയപ്പെടുന്ന ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം ചികിത്സിക്കാവുന്ന ജനിതക അസുഖങ്ങൾ കുട്ടികളിൽ ഏറ്റവും പ്രാരംഭഘട്ടത്തിൽ തന്നെ കണ്ടെത്തുക എന്നതാണ്

ഈ പദ്ധതിയുമായി സഹകരിക്കുന്ന ആദ്യ അന്താരാഷ്ട്ര പങ്കാളിയായി സിദ്‌റാ മെഡിസിൻ മാറുകായാണ് . ഖത്തറിൽ നടന്നുവരുന്ന NOOR-QATAR പോലുള്ള വലിയ ജനിതക പഠനങ്ങൾക്കു തുടർച്ചയായാണ് ഈ പുതിയ സംരംഭം തുടങ്ങുന്നത്.

“ജനിതക രോഗങ്ങളെ ജനനത്തിനു ശേഷമുള്ള ദിവസങ്ങളിലേ കണ്ടെത്താനും സമയോചിതമായ ചികിത്സ നൽകാനും BeginNGS വലിയ മുന്നേറ്റമാകും” എന്ന് സിദ്‌റാ മെഡിസിന്റെ ചീഫ് റിസർച്ച് ഓഫീസർ പ്രൊഫ. ഖാലിദ് ഫഖ്‌റോ അഭിപ്രായപ്പെട്ടു.

മെറ്റബോളിക് ആൻഡ് മെൻഡേലിയൻ ട്രാൻസ്‌ലേഷണൽ റിസർച്ച് പ്രോഗ്രാമിന്റെ ഡയറക്ടർ ഡോ. അമ്മിറ അക്കിൽ, ഈ പദ്ധതിയിലൂടെ കുടുംബങ്ങൾക്ക് പലപ്പോഴും അഞ്ചു വർഷത്തിലേറെ നീളുന്ന ‘ഡയഗ്നോസ്റ്റിക് ഒഡിസി’ (രോഗനിർണയത്തിനായുള്ള നീണ്ട യാത്ര) ഒഴിവാക്കാൻ സാധിക്കുമെന്ന് പറഞ്ഞു. 2030 ഓടെ കുറഞ്ഞത് പത്ത് രാജ്യങ്ങളിൽ 1,000-ത്തിലധികം ചികിത്സിക്കാവുന്ന അപൂർവ ജനിതക രോഗങ്ങൾക്കായി ഈ സ്ക്രീനിംഗ് വ്യാപിപ്പിക്കുകയാണ് BeginNGS പദ്ധതിയുടെ ലക്ഷ്യം.

*ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം* *അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽഅംഗമാകൂ

https://chat.whatsapp.com/HqcUyFlZWDpLpVcL9LHHX8?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *