Posted By Editor Editor Posted On

2026 മുതൽ ന്യൂയോർക്കിലെ പുതിയ ടെർമിനൽ വൺ (JFK) ലേക്ക് മാറാൻ ഒരുങ്ങി ഖത്തർ എയർവേയ്‌സ്

ദോഹ: ഖത്തർ എയർവേയ്‌സ് ന്യൂയോർക്കിലെ ജോൺ എഫ്. കെനഡി ഇന്റർനാഷണൽ എയർപോർട്ടിലെ (JFK) ‘പുതിയ ടെർമിനൽ വൺ’ 2026 മുതൽ അവരുടെ പ്രവർത്തന കേന്ദ്രമായി തിരഞ്ഞെടുത്തു.

പുതിയ ടെർമിനലിൽ 15,000 ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന സ്വന്തമായ പ്രീമിയം ലൗഞ്ച് ആരംഭിക്കുമെന്നും റിപ്പോർട്ടുകൾ.ഇത് ന്യൂയോർക്കിലും അമേരിക്കയിലുമുള്ള ഖത്തർ എയർവേയ്‌സിന്റെ ആദ്യ എക്‌സ്‌ക്ലൂസീവ് ലൗഞ്ച് ആയിരിക്കും.

പ്രധാന ഹൈലൈറ്റുകൾ ഇതൊക്കെയാണ്
• ബിസിനസ് ക്ലാസ് യാത്രക്കാരുടെ സൗകര്യത്തിന് വി ഐ.പി ചെക്ക്-ഇൻ, വിശ്രമ മേഖലകൾ
• പ്രാർത്ഥന മുറികൾ, കുട്ടികൾക്ക് കളിസ്ഥലം
• പ്രീമിയം ഭക്ഷണ-പാനീയങ്ങൾ
• ഡ്യൂട്ടി ഫ്രീ ഷോപ്പിംഗ്
• ലൗഞ്ചിൽ നിന്ന് നേരിട്ട് ബോർഡിംഗ് ഗേറ്റിലേക്ക് പ്രവേശനം

“ജെ.എഫ്.കെ. എയർപോർട്ടിലെ പുതിയ ടെർമിനൽ വൺ-ൽ പ്രവർത്തനം ആരംഭിക്കുന്നതിൽ ഞങ്ങൾ ആവേശത്തിലാണ്. യുഎസിലെ ആദ്യ എക്‌സ്‌ക്ലൂസീവ് ലൗഞ്ചിലൂടെ യാത്രക്കാരെ ഏറ്റവും മികച്ച അനുഭവം നൽകി സ്വാഗതം ചെയ്യാൻ ആഗ്രഹിക്കുന്നു “, ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് സിഇഒ, എൻജിനീയർ ബദർ മുഹമ്മദ് അൽ-മീർ പറഞ്ഞു.

പുതിയ ടെർമിനൽ വൺ, $19 ബില്ല്യൺ വിലയുള്ള JFK എയർപോർട്ട് നവീകരണ പദ്ധതിയുടെ ഭാഗമാണ്. ഇതിൽ രണ്ട് പുതിയ ടെർമിനലുകൾ, പഴയ ടെർമിനലുകളുടെ നവീകരണം, പുതിയ ഗതാഗത കേന്ദ്രം, പുതുക്കിയ റോഡ് സംവിധാനം എന്നിവ ഉൾപ്പെടും.

ഖത്തർ എയർവേയ്‌സ് 2008-ൽ ന്യൂയോർക്കിലാണ് സർവീസ് ആരംഭിക്കുന്നത് . ഇന്ന് യുഎസിലെ 11 നഗരങ്ങളിലേക്ക് സർവീസ് നടത്തുന്ന ഖത്തർ എയർവേയ്‌സിനെ വര്ഷം 30 ലക്ഷം യാത്രക്കാരാണ്‌ ആശ്രയിക്കുന്നത് . ദോഹയിലെ ഹമദ് ഇന്റർനാഷണൽ എയർപോർട്ട് വഴിയാണ് 170-ത്തിലധികം ലോകഗതാഗത കേന്ദ്രങ്ങളിലേക്ക് കണക്റ്റ് ചെയ്യുന്നത്

*ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം* *അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽഅംഗമാകൂ

https://chat.whatsapp.com/HqcUyFlZWDpLpVcL9LHHX8?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *