Posted By Editor Editor Posted On

പ്രസവിക്കാനും റോബോട്ട് ഒരുങ്ങുന്നു… വാടക ഗർഭധാരണത്തിനായി പുതിയ സാങ്കേതിക അത്ഭുതം!

ബീജിങ് 2025: ഓടുന്ന, ചാടുന്ന, നൃത്തം ചെയ്യുന്ന റോബോട്ടുകൾ നമ്മൾ കണ്ടിട്ടുണ്ടെങ്കിലും, ഇത് ചരിത്രത്തിലാദ്യമാണ്. ശാസ്ത്രലോകത്ത് ഇന്ന് ചർച്ച ചെയ്യുന്ന ചൂടുള്ള വിഷയമാണ് “ഗർഭിണിയാകുന്ന റോബോട്ട്”.
ചൈനയിലെ കൈവാ ടെക്നോളജി 2026-ഓടെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നത് കൃത്രിമ ഗർഭപാത്രം (Artificial Womb) ഘടിപ്പിച്ച ഒരു റോബോട്ടിനെയാണ്

റോബോട്ടിന്റെ വയറ്റിൽ ഒരു കൃത്രിമ ഗർഭപാത്രം ഘടിപ്പിച്ചിട്ടുണ്ട്. അതിനുള്ളിൽ കുഞ്ഞിനെ മനുഷ്യന്റെ ഗർഭകാലം പോലെ 10 മാസം വരെ വളർത്താൻ കഴിയും. കുഞ്ഞിന് വേണ്ടിയുള്ള പോഷകങ്ങൾ, ശുദ്ധമായ ഒക്‌സിജൻ, ശരിയായ താപനില നിയന്ത്രണം, വളർച്ചയ്ക്കാവശ്യമായ സുരക്ഷിത അന്തരീക്ഷം എല്ലാം റോബോട്ട് തന്നെ ഉറപ്പാക്കും.

ഈ റോബോട്ടിന്റ വില ഏകദേശം 12 ലക്ഷം രൂപ വരും. ഇത് വാടക ഗർഭധാരണം പോലുള്ള പരമ്പരാഗത മാർഗങ്ങളെക്കാൾ വളരെ കുറഞ്ഞ ചിലവിലാണ് ലഭ്യമാകുന്നത് എന്നത്‌ ശ്രദ്ധേയമാണ്. ഗർഭധാരണം സാധ്യമല്ലാത്തവർക്ക് ഇത് ഒരു പുതിയ വഴിതുറക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു .

എങ്കിലും, ഈ കണ്ടെത്തൽ വലിയ ചർച്ചകൾക്കും വഴിവെക്കുന്നുണ്ട്.
കുഞ്ഞിനെ റോബോട്ടിന്റെ വയറ്റിൽ വളർത്തുന്നത് നിയമപരമായും നൈതികമായും ശരിയാണോ?
കുട്ടിക്ക് എന്ത് അവകാശങ്ങൾ ഉണ്ടാകും?
അമ്മയുടെ പങ്കും സ്‌നേഹബന്ധവും നഷ്ടമാകുമോ?
സമൂഹത്തിന്റെ കുടുംബധാരണയെ ഇത് എങ്ങനെ ബാധിക്കും? ഇവയെല്ലാം ഇപ്പോൾ വിദഗ്ധരും പൊതുജനങ്ങളും ചർച്ച ചെയ്യുന്ന പ്രധാന വിഷയങ്ങളാണ്.

ഇത് പെട്ടെന്ന് ഉണ്ടായ ഒരു ആശയം അല്ല.
2017-ൽ അമേരിക്കയിൽ നടത്തിയ പരീക്ഷണത്തിൽ “ബയോബാഗ്” എന്ന സംവിധാനത്തിലൂടെ കുഞ്ഞുങ്ങളെ കൃത്രിമ ഗർഭപാത്രത്തിൽ വളർത്തിയിരുന്നു. ആ ഗവേഷണങ്ങളുടെയും പരീക്ഷണങ്ങളുടെയും തുടർച്ചയാണ് ഇപ്പോൾ ഗർഭിണിയാകുന്ന റോബോട്ട് എന്ന ആശയം.

ഈ കണ്ടുപിടിത്തം വിജയകരമായി നടപ്പാകുകയാണെങ്കിൽ വന്ധ്യത, ആരോഗ്യപ്രശ്നങ്ങൾ, ഗർഭകാലത്തിലെ അപകടങ്ങൾ – ഇവയ്ക്ക് വലിയൊരു പരിഹാരമായി ഇത് മാറാം. പക്ഷേ,അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം വലിയ ആശങ്കയായി തന്നെ നിലനിൽക്കുകയാണ്

*ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം* *അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽഅംഗമാകൂ

https://chat.whatsapp.com/HqcUyFlZWDpLpVcL9LHHX8?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *