Posted By user Posted On

സമ്മാനത്തുക രണ്ടു മില്യൺ റിയാലിലധികം; പ്രഥമ ദോഹ ഫോട്ടോഗ്രാഫി അവാർഡിനുള്ള അപേക്ഷകൾ ക്ഷണിച്ചു, എല്ലാ രാജ്യക്കാർക്കും അപേക്ഷിക്കാം

സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലുള്ള ഖത്തർ ഫോട്ടോഗ്രാഫി സെന്റർ, പ്രഥമ ദോഹ ഫോട്ടോഗ്രാഫി അവാർഡിനുള്ള അപേക്ഷകൾ ക്ഷണിച്ചു. വിഷ്വൽ ക്രിയേറ്റിവിറ്റിയെ പിന്തുണയ്ക്കുന്നതിനും ഫോട്ടോഗ്രാഫിയിലൂടെ ഖത്തറിന്റെ ഐഡന്റിറ്റി ഉയർത്തിക്കാട്ടുന്നതിനും ഈ പരിപാടി ലക്ഷ്യമിടുന്നു.

ഓഗസ്റ്റ് 10 മുതൽ ഒക്ടോബർ 2 വരെ എൻട്രികൾ സ്വീകരിക്കും. ഖത്തറിൽ നിന്നും വിദേശത്തു നിന്നുമുള്ള, ഏത് പ്രായത്തിലുമുള്ള ഫോട്ടോഗ്രാഫർമാർക്ക് പങ്കെടുക്കാം. മത്സരത്തിൽ ആറ് വിഭാഗങ്ങളുണ്ട്:

– ഖത്തർ (രാജ്യത്തിന്റെ ലാൻഡ്‌മാർക്കുകളെ കേന്ദ്രീകരിച്ചുള്ളത്)

– ജനറൽ (കളേഴ്‌സ്)

– ജനറൽ (ബ്ലാക്ക് ആൻഡ് വൈറ്റ്)

– സ്‌പെഷ്യൽ തീം (ഇമോഷൻസ്)

– സ്റ്റോറി ടെല്ലിങ് (ഒരു കഥ പറയുന്ന ഒരു ഫോട്ടോ പരമ്പര)

– 18 വയസ്സിന് താഴെയുള്ള യുവ ഖത്തരി ഫോട്ടോഗ്രാഫർമാർക്കുള്ള പ്രത്യേക തീം.

മൊത്തം സമ്മാനത്തുക 2 ദശലക്ഷത്തിലധികം റിയാലാണ്. ഖത്തർ വിഭാഗ വിജയിക്ക് 300,000 റിയാൽ വരെ ലഭിക്കും. മറ്റ് വിഭാഗങ്ങളിൽ ഒന്നാം സ്ഥാനത്തിന് 150,000 റിയാലും രണ്ടാം സ്ഥാനത്തിന് 100,000 റിയാലും മൂന്നാം സ്ഥാനത്തിന് 75,000 റിയാലും ലഭിക്കും.

എല്ലാ ഫോട്ടോകളും പ്രൊഫഷണൽ ക്യാമറകൾ ഉപയോഗിച്ചായിരിക്കണം, AI സാങ്കേതികവിദ്യ ഉപയോഗിക്കാൻ കഴിയില്ല. ലോഗോകളോ വാട്ടർമാർക്കുകളോ അനുവദനീയമല്ല, എൻട്രികൾ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കണം

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *