
കനത്ത ചൂടിന് ആശ്വാസമോ; ഖത്തറിൽ ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്
ഖത്തറിലെ കാലാവസ്ഥ ചൂടും ഹ്യൂമിഡിറ്റിയും നിറഞ്ഞതായി തന്നെ തുടരുന്നു. എന്നാൽ ഖത്തർ കാലാവസ്ഥാ വകുപ്പിന്റെ (QMD) കണക്കനുസരിച്ച്, ചില സ്ഥലങ്ങളിൽ മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്, ഇന്ന്, വ്യാഴാഴ്ച്ച ചില സ്ഥലങ്ങളിൽ മഴ പെയ്യാനും സാധ്യതയുണ്ട്.
ഇന്ന് പകൽ സമയത്ത് വളരെയധികം ചൂട് അനുഭവപ്പെടാമെന്നും ചിലയിടങ്ങളിൽ മേഘങ്ങളുണ്ടാകാനും മഴ പെയ്യാനും സാധ്യതയുണ്ടെന്നും അവർ റിപ്പോർട്ടിൽ വ്യക്തമാക്കി.
കരയിൽ തെക്കുകിഴക്ക് നിന്ന് വടക്കുകിഴക്ക് വരെ 5 മുതൽ 15 നോട്ട് വേഗതയിലും ചില പ്രദേശങ്ങളിൽ പകൽ സമയത്ത് 25 നോട്ട് വേഗതയിലും കാറ്റ് വീശും. കടലിൽ, തെക്കുകിഴക്ക് നിന്ന് കിഴക്കോട്ട് 6 മുതൽ 16 നോട്ട് വേഗതയിലും കാറ്റ് വീശും.
ഖത്തറിന്റെ പല ഭാഗങ്ങളിലും താപനില 43 ഡിഗ്രി സെൽഷ്യസ് വരെ എത്തിയേക്കാം. രാത്രിയിൽ ഹ്യൂമിഡിറ്റിയും അനുഭവപ്പെടും. കരയിലും കടലിലും കാഴ്ച്ചപരിധി 4 മുതൽ 9 കിലോമീറ്റർ വരെയായിരിക്കും. ഞായറാഴ്ച (ഓഗസ്റ്റ് 3), യുഎഇ, ഒമാൻ, സൗദി അറേബ്യ തുടങ്ങിയ അയൽ രാജ്യങ്ങളിൽ കനത്ത മഴ പെയ്‌തിരുന്നു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
Comments (0)