Posted By user Posted On

യുഎസ് വിസകള്‍ നല്‍കിത്തുടങ്ങിയതായി ദോഹയിലെ യുഎസ് എംബസി; ഇന്ത്യക്കാര്‍ അപേക്ഷിക്കുന്നതിന് മുമ്പ് അന്വേഷിക്കണം

ദോഹ: 2026 ഫിഫ ലോകകപ്പ് കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് യുഎസിലേക്ക് വിസ അനുവദിച്ചുതുടങ്ങിയതായി ദോഹയിലെ യുഎസ് എംബസി. അതേസമയം ഖത്തരി പൗരന്മാര്‍ക്കും ഖത്തറിലെ പ്രവാസികളായ താമസക്കാര്‍ക്കും യുഎസ് വിസയ്ക്ക് അപേക്ഷിക്കുന്നതിന് വെവ്വേറെ നടപടികളാണ്. യുഎസ് വിസ ആവശ്യമുള്ളവര്‍ എത്രയും വേഗം അപേക്ഷ സമര്‍പ്പിക്കണമെന്നും എംബസി അറിയിച്ചു. അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നിവ സംയുക്തമായാണ് 2026ലെ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുക.

ഖത്തരി പൗരന്മാര്‍ അവരുടെ യാത്രയ്ക്ക് കുറഞ്ഞത് 72 മണിക്കൂര്‍ മുമ്പെങ്കിലും ഒരു ഇലക്ട്രോണിക് സിസ്റ്റം ഫോര്‍ ട്രാവല്‍ ഓതറൈസേഷന്‍ (ESTA) ന് അപേക്ഷിക്കണം. ESTA പ്രോഗ്രാമിന് യോഗ്യരായ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ടൂറിസത്തിനോ ബിസിനസ്സിനോ വേണ്ടി 90 ദിവസം വരെ അമേരിക്കയിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കും.

എന്നാല്‍ ഇന്ത്യക്കാര്‍ യുഎസ് വിസയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് കൃത്യമായി അന്വേഷിക്കണം. വിസ നിബന്ധനകള്‍ യുഎസ് കര്‍ശനമാക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ എംബസിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ https://qa.usembassy.gov/visas/  ലഭ്യമാകും.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *