
നവീകരിച്ച ലഗ്തൈഫിയ പാർക്ക് തുറന്നു
ദോഹ: അറ്റകുറ്റപ്പണികൾക്കും നവീകരണ പ്രവൃത്തികൾക്കും ശേഷം ലഗ്തൈഫിയ പാർക്ക് പൊതുജനങ്ങൾക്കായി വീണ്ടും തുറന്നുനൽകി. പൊതുസുരക്ഷ വർധിപ്പിക്കുന്നതിനും സന്ദർശകർക്കുള്ള സൗകര്യങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് നവീകരണ പ്രവൃത്തികൾ നടത്തിയത്.
കുട്ടികളുടെ കളിസ്ഥലങ്ങൾ ആകർഷകവും മനോഹരവുമാക്കുന്നതിനായി പെയിന്റടിക്കുകകയും അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്തു. കളിസ്ഥലത്തെ ഉപകരണങ്ങൾ സുരക്ഷ ഗുണനിലവാര മാനദണ്ഡങ്ങൾക്കനുസരിച്ച് പരിശോധിക്കുകയും കേടുപാടുള്ളവ മാറ്റിസ്ഥാപിക്കുകയും ചെയ്തു. പാർക്കിലെ കാൽനടപ്പാതകളും നവീകരിച്ചിട്ടുണ്ട്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
Comments (0)