Posted By user Posted On

ആകാശയാത്രയ്ക്കിടെ വിമാനത്തിനുള്ളിൽ പാറ്റകൾ: പരിഭ്രാന്തരായി യാത്രക്കാർ; ക്ഷമാപണം നടത്തി എയർ ഇന്ത്യ

സാൻഫ്രാൻസിസ്കോ ∙ സാൻഫ്രാൻസിസ്കോയിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ പാറ്റകളെ കണ്ടെത്തി. യാത്രയിൽ ബുദ്ധിമുട്ടുണ്ടായതിന് യാത്രക്കാരോട് ക്ഷമാപണം നടത്തി എയർലൈൻ.സാൻഫ്രാൻസിസ്കോയിൽ നിന്ന് കൊൽക്കത്ത വഴി മുംബൈയിലേക്ക് വന്ന എയർഇന്ത്യയുടെ എഐ180 വിമാനത്തിലാണ് യാത്രാമധ്യേ പാറ്റകൾ വില്ലൻ ആയത്. കാബിനിൽ പാറ്റകളെ കണ്ടെത്തിയതോടെ രണ്ട് യാത്രക്കാർ പരിഭ്രാന്തരായി. ഇരുവരെയും അതേ കാബിനിലെ മറ്റ് രണ്ട് സീറ്റുകളിലേക്ക് മാറ്റി ഇരുത്തിയാണ് പ്രശ്നം പരിഹരിച്ചത്.

ഇന്ധനം നിറയ്ക്കാനായി കൊൽക്കത്ത വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത സമയത്ത് വിമാനത്തിന്റെ ഉൾവശം പൂർണമായും വൃത്തിയാക്കിയ ശേഷമാണ് മുംബൈയിലേക്ക് യാത്ര പുനരാരംഭിച്ചതെന്ന് എയർലൈൻ അധികൃതർ പ്രസ്താവനയിൽ വ്യക്തമാക്കി. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ക്ഷമാപണവും നടത്തി.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *