
സഹപ്രവര്‍ത്തകരോടൊപ്പം ഡ്യൂട്ടി ഫ്രീ ടിക്കറ്റെടുത്തു, പ്രവാസി മലയാളിയ്ക്ക് വന്‍തുക സമ്മാനം
പ്രവാസി മലയാളിയ്ക്ക് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഒരു മില്യണ്‍ ഡോളര്‍ സമ്മാനം. സഹപ്രവര്‍ത്തകരോടൊപ്പമെടുത്ത ടിക്കറ്റിനാണ് മലയാളിയായ 42 കാരന്‍ സബീഷ് പെറോത്തിന് സമ്മാനം ലഭിച്ചത്. ദുബായ് ഇന്‍റർനാഷണൽ എയർപോർട്ടിലെ കോൺകോഴ്‌സ് ബിയിൽ ബുധനാഴ്ച നടന്ന ഏറ്റവും പുതിയ ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ ആൻഡ് ഫൈനസ്റ്റ് സർപ്രൈസ് നറുക്കെടുപ്പിലാണ് വിജയിയെ പ്രഖ്യാപിച്ചത്. സബീഷ് പെറോത്തിനെ കൂടാതെ, ഒരു റഷ്യക്കാരനും ഏറ്റവും പുതിയ കോടീശ്വരനായി. ജൂലൈ നാലിന് ഓൺലൈനായി വാങ്ങിയ സീരീസ് 508 ലെ 4296 എന്ന ടിക്കറ്റിനാണ് ഭാഗ്യസമ്മാനം ലഭിച്ചത്. ദുബായിൽ ജനിച്ചു വളർന്ന സബീഷ്, തന്റെ ഒന്‍പത് ഇന്ത്യൻ സഹപ്രവർത്തകർക്കൊപ്പം സമ്മാനം പങ്കിടും. കഴിഞ്ഞ ആറ് വർഷമായി ഈ സംഘം ദുബായ് ഡ്യൂട്ടി ഫ്രീ പ്രമോഷനിൽ സ്ഥിരമായി പങ്കെടുക്കുന്നുണ്ട്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
Comments (0)