
ഖത്തറില്‍ തൊഴില്‍ തട്ടിപ്പിനിരയായി സ്ത്രീകള്‍; ഒടുവില്‍ എംബസി വഴി നാട്ടിലേക്ക്
ദോഹ: ഖത്തറില്‍ തൊഴില്‍ തട്ടിപ്പിനിരയായി സ്ത്രീകള്‍. തൊഴില്‍ വാഗ്ദാനം നല്‍കി രാജ്യത്ത് എത്തിച്ച് രണ്ട് ഇന്ത്യന്‍ സ്ത്രീകളുടെ പണം തട്ടിയെടുക്കുകയായിരുന്നു. തുടര്‍ന്ന് ഇവരെ ഖത്തര്‍ ഇന്ത്യന്‍ എംബസിയുടെ ഇടപെടലില്‍ നാട്ടിലേക്ക് തിരിച്ചയക്കും. ദോഹയിലെ ഇന്ത്യന്‍ എംബസിയാണ് ഇന്ത്യയിലേക്ക് തിരിച്ചയക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നത്. ഇതിനുള്ള സൗകര്യമൊരുക്കിയതായി എംബസി സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചു. യുവതികള്‍ തൊഴില്‍ത്തട്ടിപ്പിന് ഇരയായി ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ അഭയം തേടുകയായിരുന്നു.
അതേസമയം സ്ത്രീകളുടെ വിശദവിവരങ്ങള്‍ എംബസി പുറത്തുവിട്ടിട്ടില്ല. ഏത് സംസ്ഥാനത്ത് നിന്നുള്ളവരാണെന്നും വിവരങ്ങള്‍ ലഭ്യമല്ല. ഇക്കഴിഞ്ഞ ഏപ്രിലിലും തൊഴില്‍ തട്ടിപ്പില്‍ ഖത്തറില്‍ കുടുങ്ങിയ ആറ് സ്ത്രീകളേയും എംബസി ഇടപെട്ട് നാട്ടിലേക്ക് തിരിച്ചയച്ചിരുന്നു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
Comments (0)