Posted By user Posted On

ഖത്തറിലെ ബിര്‍ളാ പബ്ലിക് സ്‌കൂളില്‍ നിരവധി ഒഴിവുകള്‍; ഇപ്പോള്‍ അപേക്ഷിക്കാം

ദോഹ: ഖത്തറിലെ പ്രശസ്ത ഇന്ത്യൻ വിദ്യാലയമായ ബിർള പബ്ലിക് സ്കൂളില്‍ അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹിന്ദി (പ്രൈമറി), സോഷ്യല്‍ സയന്‍സ് (സെക്കന്‍ഡറി), ബയോളജി (സീനിയര്‍ സെക്കന്ററി) വിഷയങ്ങളിലാണ് ഒഴിവുള്ളത്.

എംഎ/ എംഎസ്ഇ അല്ലെങ്കില്‍ ബിഎസ്‌സി/ ബിഎയും ബിഎഡുമാണ് വിദ്യാഭ്യാസ യോഗ്യത. മുന്‍പരിചയം ആവശ്യമുണ്ട്. പ്രായപരിധി 45 വയസ്സ്.

താല്‍പര്യമുള്ളവര്‍  [email protected] എന്ന ഇമെയില്‍ വിലാസത്തിലേക്ക് വിശദമായ ബയോഡാറ്റ അയച്ച് അപേക്ഷിക്കുക.

പ്രവർത്തനമികവിന് ഗ്ലോബൽ എജ്യുക്കേഷൻ അവാർഡ് കരസ്ഥമാക്കിയ സ്കൂളാണ് ബിർള പബ്ലിക് സ്‌കൂൾ. വിദേശരാജ്യങ്ങളിൽ വച്ചേറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഇന്ത്യൻ സിബിഎസ്ഇ സ്‌കൂളിനുള്ള സ്‌കൂ ന്യൂസിന്റെ ഗ്ലോബൽ എജ്യുക്കേഷൻ പുരസ്‌കാരമാണ് ഖത്തറിലെ ബിർള പബ്ലിക് സ്‌കൂൾ സ്വന്തമാക്കിയത്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *