
നെഗ അൽ ഗരായനിലേക്ക് പോകുന്ന റോഡിൽ താൽക്കാലികമായ അടച്ചിടൽ ഉണ്ടാകുമെന്ന് പൊതുമരാമത്ത് അതോറിറ്റി
നെഗ അൽ ഗരായെനിലേക്കു പോകുന്ന സർവീസ് റോഡിലേക്ക് പ്രവേശിക്കുന്ന സ്ഥലത്ത് പമ്പിംഗ് സ്റ്റേഷനിലെ പ്രധാന അറ്റകുറ്റപ്പണികൾക്കായി അടച്ചിടുന്നതായി പൊതുമരാമത്ത് അതോറിറ്റി പ്രഖ്യാപിച്ചു.
ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി ചേർന്നാണ് ഈ അടച്ചിടൽ ആസൂത്രണം ചെയ്‌തിരിക്കുന്നത്. ലുസൈൽ സ്ട്രീറ്റിൽ നിന്ന് വരുന്ന ഡ്രൈവർമാരെ ഈ അടച്ചിടൽ ബാധിക്കും.
പ്രവൃത്തി രണ്ട് ഘട്ടങ്ങളിലായാണ് നടക്കുക:
– ജൂലൈ 24 വ്യാഴാഴ്ച്ച: അർദ്ധരാത്രി 12 മുതൽ പുലർച്ചെ 5 വരെ (5 മണിക്കൂർ) റോഡ് അടച്ചിടും.
– ജൂലൈ 25 വെള്ളിയാഴ്ച്ച: പുലർച്ചെ 2 മുതൽ രാവിലെ 10 വരെ (8 മണിക്കൂർ) റോഡ് വീണ്ടും അടച്ചിടും.
എല്ലാ ഡ്രൈവർമാരും റോഡ് അടയാളങ്ങൾ പാലിക്കണമെന്നും ജോലിക്കിടെ ഗതാഗത തടസ്സങ്ങൾ ഒഴിവാക്കണമെന്നും അഷ്ഗാൽ നിർദ്ദേശിക്കുന്നു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
Comments (0)