
ഡിജിറ്റൽ സേവനങ്ങൾ തൊഴിൽ മേഖലയിൽ വലിയ മാറ്റങ്ങളും പുരോഗതിയുമുണ്ടാക്കുന്നുണ്ടെന്ന് തൊഴിൽ മന്ത്രാലയം
2025-ലെ രണ്ടാം പാദത്തിൽ തൊഴിൽ മേഖലയിൽ സ്ഥിരമായ പുരോഗതി ഖത്തറിലെ തൊഴിൽ മന്ത്രാലയം റിപ്പോർട്ട് ചെയ്‌തു. നടപടിക്രമങ്ങൾ വേഗത്തിലാക്കാനും സേവന നിലവാരം മെച്ചപ്പെടുത്താനുമുള്ള മന്ത്രാലയത്തിന്റെ ഡിജിറ്റൽ പരിവർത്തനളുടെ ഭാഗമായി ഡിജിറ്റൽ സേവനങ്ങളിലും ഫീൽഡ് പരിശോധനകളിലും പുരോഗതിയുണ്ടായെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, വർക്ക് പെർമിറ്റ് വകുപ്പിന് 1.5 ദശലക്ഷത്തിലധികം അപേക്ഷകൾ ലഭിച്ചു. ഇതിൽ പൊതുവായ വർക്ക് പെർമിറ്റുകൾ പുതുക്കുന്നതിനുള്ള 1 ദശലക്ഷത്തിലധികം അഭ്യർത്ഥനകൾ, കുടുംബ സ്പോൺസർഷിപ്പ് അല്ലെങ്കിൽ നിക്ഷേപക സംബന്ധിയായ പെർമിറ്റുകൾ പോലുള്ള പ്രത്യേക പെർമിറ്റുകൾക്കായുള്ള ഏകദേശം 73,000 അപേക്ഷകൾ, 71,000-ത്തിലധികം പുതിയ കമ്പനി രജിസ്ട്രേഷനുകൾ, കമ്പനി രേഖകൾ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള 82,000-ത്തിലധികം അഭ്യർത്ഥനകൾ എന്നിവ ഉൾപ്പെടുന്നു.
ലൈസൻസുള്ള 730 റിക്രൂട്ട്മെന്റ് ഓഫീസുകളും മന്ത്രാലയം പരിശോധിച്ചു, ഒരു ലംഘനം മാത്രമേ കണ്ടെത്തിയിട്ടുള്ളൂ. അതേസമയം, ലേബർ റിലേഷൻസ് വകുപ്പ് 156,000-ത്തിലധികം ലേബർ കോണ്ട്രാക്റ്റ് ഓതെന്റിക്കേഷൻസും 44,000-ത്തിലധികം സെക്കൻഡ്മെന്റ് അപേക്ഷകളും ഏകദേശം 15,000 ജോബ് ടൈറ്റിൽ മാറ്റലും പ്രോസസ്സ് ചെയ്തു.
ഫീൽഡ് ഇൻസ്പെക്ഷൻ ടീമുകൾ കമ്പനികളിലേക്ക് 8,947 സന്ദർശനങ്ങൾ നടത്തി. ഈ പരിശോധനകളിൽ വേതന സംരക്ഷണവുമായി ബന്ധപ്പെട്ട 723 നിയമലംഘന റിപ്പോർട്ടുകൾ ലഭിക്കുകയും, നിയമങ്ങൾ പാലിക്കാത്ത ബിസിനസുകൾക്ക് 595 മുന്നറിയിപ്പുകൾ നൽകുകയും ചെയ്‌തു. തൊഴിൽ തർക്ക വകുപ്പിന് തൊഴിലാളികളിൽ നിന്നും 1,844 പരാതികളും 49 പൊതു റിപ്പോർട്ടുകളും ലഭിച്ചു. മൊത്തം കേസുകളിൽ 3,358 എണ്ണം രമ്യമായി പരിഹരിച്ചു, 1,593 എണ്ണം തർക്ക കമ്മിറ്റികൾക്ക് അയച്ചു, അവയിൽ 1,484 എണ്ണത്തിലും വിധികൾ പുറപ്പെടുവിച്ചു.
തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി, വേനൽക്കാലത്തെ ചൂടിൽ നിന്നുള്ള സുരക്ഷയും മറ്റ് ആരോഗ്യ മാനദണ്ഡങ്ങളും നിരീക്ഷിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി തൊഴിൽ സുരക്ഷയും ആരോഗ്യ വകുപ്പും 6,916 പരിശോധനകൾ നടത്തി – പ്രധാനമായും ജോലിസ്ഥലങ്ങളിലും തൊഴിലാളി താമസ സ്ഥലങ്ങളിലുമാണ് പരിശോധന നടത്തിയത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA
Comments (0)